ന്യൂഡൽഹി:ആർബിഐയുടെ പ്രഖ്യാപനങ്ങൾ രാജ്യത്ത് പണലഭ്യത വർധിപ്പിക്കുന്നതും പ്രതിസന്ധി ഘട്ടത്തിൽ ചെറുകിട വ്യാപാരികളെയും കർഷകരെയും പാവപ്പെട്ട ജനങ്ങളെയും പിന്തുണയ്ക്കുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രെഡിറ്റ് വിതരണം മെച്ചപ്പെടുത്തുന്നതിനും ഇവ സഹായകമാകുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ആർബിഐ പ്രഖ്യാപനം പണലഭ്യത ഉയർത്തുമെന്ന് പ്രധാനമന്ത്രി
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായാണ് കുറച്ചതായി ആർബിഐ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് റിവേഴ്‌സ് റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായാണ് കുറച്ചതായി ആർബിഐ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകൾക്കും കൂടുതൽ പണമെത്തിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. നാബാഡ്, സിഡ്ബി എന്നിവയ്ക്കും ബാങ്കുകൾക്കും ധനസഹായവും റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.