ന്യൂഡല്‍ഹി: ഇലക്‌ട്രോണിക്‌സ് മേഖലയ്‌ക്ക് ഊര്‍ജം പകരാനായി മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്രം. ഇലക്‌ട്രോണിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമിറക്കിയത്. ലോകത്തിലെ തന്നെ രണ്ടാമത്തെ മികച്ച മൊബൈല്‍ നിര്‍മാണ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രൊഡക്ഷന്‍ ലിങ്കഡ് ഇന്‍സെന്‍റീവ് സ്‌കീം,കമ്പോണന്‍റ് മാനുഫാക്‌ചറിങ് സ്‌കീം,ക്ലസ്‌റ്റര്‍ സ്‌കീം എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
ഇലക്‌ട്രോണിക്‌സ് മേഖലയ്‌ക്ക് ഊര്‍ജം പകരാന്‍ മൂന്ന് പദ്ധതികളുമായി കേന്ദ്രം
ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി നിര്‍മാതാക്കള്‍ക്ക് ധനസഹായം നല്‍കുന്നതാണ് ആദ്യത്തെ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇലക്‌ട്രോണിക് മേഖലയുടെ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് മറ്റ് രണ്ട് പദ്ധതികളും.
ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കുന്നതിനായി നിര്‍മാതാക്കള്‍ക്ക് ധനസഹായം നല്‍കുന്നതാണ് ആദ്യത്തെ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ഇലക്‌ട്രോണിക് മേഖലയുടെ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് മറ്റ് രണ്ട് പദ്ധതികളും. ഇന്ത്യയുടെ ഇലക്‌ട്രോണിക് ഉൽപ്പാദനം 2014 ൽ 1,90,366 കോടി രൂപയായിരുന്നു, ഇന്ന് ഇത് 4,58,000 കോടി രൂപയായി ഉയര്‍ന്നു. മേഖലയില്‍ ഇന്ത്യയുടെ ആഗോളവിഹിതം 2012ല്‍ 1.3 ശതമാനമായിരുന്നെങ്കില്‍ ഇന്നത് മൂന്ന് ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കേവലം രണ്ട് ഫാക്‌ടറികളുടെ സ്ഥാനത്ത് ഇന്ന് 200ലധികം നിര്‍മാണ കേന്ദ്രങ്ങളാണ് രാജ്യത്തുള്ളതെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.