കേരളം

kerala

ETV Bharat / bharat

ഫിൻ‌ലാൻഡിലെ ഇന്ത്യൻ അംബാസഡറായി രവീഷ് കുമാറിനെ നിയമിച്ചു - രവീഷ് കുമാർ

1995 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ രവീഷ് കുമാർ 2017 ജൂലൈ മുതൽ 2020 ഏപ്രിൽ വരെ വിദേശകാര്യ വക്താവായി സേവനമനുഷ്ഠിച്ചു.

raveesh kumar  Ambassador to Finland  Raveesh Kumar next Ambassador to Finland  ഫിൻ‌ലാൻഡിലെ ഇന്ത്യൻ അംബാസഡറായി രവീഷ് കുമാർ നിയമിച്ചു  രവീഷ് കുമാർ  ഫിൻ‌ലാൻഡിലെ ഇന്ത്യൻ അംബാസഡർ
രവീഷ് കുമാർ

By

Published : Jun 3, 2020, 3:28 PM IST

ന്യൂഡൽഹി: മുൻ വിദേശകാര്യ വക്താവ് രവീഷ് കുമാറിനെ ഫിൻലാൻഡിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു. അദ്ദേഹം ഉടൻ തന്നെ ചുമതലയേൽക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

1995 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ രവീഷ് കുമാർ 2017 ജൂലൈ മുതൽ 2020 ഏപ്രിൽ വരെ വിദേശകാര്യ വക്താവായി സേവനമനുഷ്ഠിച്ചു. ബാലകോട്ട് ആക്രമണം, ജമ്മു കശ്മീർ പുനഃസംഘടന തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് സമർത്ഥമായി വിശദീകരിച്ചത് രവീഷ് കുമാറാണ്. ജക്കാർത്തയിലെ ഇന്ത്യൻ മിഷനിലാണ് കുമാർ തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് തിംപുവിലും ലണ്ടനിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2013 ഓഗസ്റ്റ് മുതൽ 2017 ജൂലൈ വരെ ഫ്രാങ്ക്ഫർട്ടിൽ കോൺസൽ ജനറലായി രവീഷ് കുമാർ നിയമിക്കപ്പെട്ടു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫിൻ‌ലാൻ‌ഡ് ഒരു പ്രധാന രാജ്യമാണ്. ഐടി, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് മേഖലകളിൽ 35 ഓളം ഇന്ത്യൻ കമ്പനികൾ ഫിൻ‌ലാൻഡിൽ നിക്ഷേപം നടത്തുന്നുണ്ട്. നൂറിലധികം ഫിന്നിഷ് കമ്പനികൾ ഇന്ത്യയിൽ ഊർജ്ജം, തുണിത്തരങ്ങൾ, പവർ പ്ലാന്‍റുകൾ, ഇലക്ട്രോണിക്സ് മേഖലകൾ എന്നിവയിൽ പ്രവർത്തിക്കുന്നു.

ABOUT THE AUTHOR

...view details