ന്യൂഡൽഹി: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്ത് കൊവിഡ് 19 കേസുകൾ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ ആയിരക്കണക്കിന് പോസിറ്റീവ് കേസുകളും നൂറുകണക്കിന് മരണങ്ങളുമാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ഇന്ത്യയിൽ 1,071 പോസിറ്റീവ് കേസുകളും 29 മരണങ്ങളും മാത്രമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
കൊവിഡ് വ്യാപനം; ഇന്ത്യ സുരക്ഷിത ഘട്ടത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം - കേന്ദ്ര ആരോഗ്യമന്ത്രാലയം
ഇന്ത്യയിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെയും മരണങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അവലോകനത്തിൽ രാജ്യത്ത് വൈറസ് വ്യാപനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് കണ്ടെത്തി.
രാജ്യത്ത് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെയും മരണങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അവലോകനത്തിൽ രാജ്യത്ത് വൈറസ് വ്യാപനം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് കണ്ടെത്തി. ഇന്ത്യയേക്കാൾ ജനസാന്ദ്രത കുറവുള്ള വികസിത രാജ്യങ്ങളിൽ പോലും 3,500, 5,000, 6,000, 8,000 എന്നിങ്ങനെ കേസുകൾ ഈ സമയപരിധിയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൂട്ടായ പ്രവർത്തനവും, നടപടികളോടുള്ള ജനങ്ങളുടെ സഹകരണവും, സാമൂഹിക അകലവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
എന്നാൽ ജാഗ്രത കൈവിടരുത്, നമ്മളൊരു വൈറസിനോടാണ് പോരാടുന്നത്. ഒരാളുടെ അശ്രദ്ധ ഒരു രാജ്യത്തിന്‍റെ തന്നെ പരിശ്രമങ്ങൾ തകർക്കുമെന്നും നമ്മളിപ്പോൾ സുരക്ഷിതമായ ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിലെ നിസാമുദ്ദീൻ പ്രതിസന്ധിയെ സംബന്ധിച്ചിടത്തോളം ഇത് തെറ്റ് കണ്ടെത്താനുള്ള സമയമല്ലെന്ന് മനസിലാക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾ എങ്ങനെ ശക്തമാക്കണമെന്ന് ചിന്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ കർശന നിരീക്ഷണത്തിനും നടപടികൾക്കും ഉത്തരവിട്ടിട്ടുണ്ട്. രണ്ടോ അതിൽ കൂടുതലോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ആരോഗ്യപ്രവർത്തനങ്ങൾ കുറച്ചുകൂടി ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അഗർവാൾ ഉറപ്പ് നൽകി.