വിമാനത്തില്‍ എലി; എയർഇന്ത്യ വൈകിയത് 12 മണിക്കൂർ - എയർ ഇന്ത്യയിൽ എലി; വിമാനം വൈകിയത് 12 മണിക്കൂർ
യാത്രക്കാരെ പുറത്താക്കി എലിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.
വാരണസി: എയർ ഇന്ത്യ വിമാനത്തിൽ എലി ശല്യം. വാരണാസി ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിൽ നിന്ന് ഡെറാഡൂണിലേക്കുള്ള എഐ 691 വിമാനത്തിലാണ് എലിയെ കണ്ടത്. ഇതെതുടർന്ന് റൺവേയിൽ നിന്ന് വിമാനം തിരിച്ചുവിട്ടു. യാത്രക്കാരെ പുറത്താക്കി എലിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു. അതെസമയം, വിമാനം റദ്ദാക്കിയതിനെ തുടർന്ന് എയർപോർട്ടിൽ യാത്രക്കാർ പ്രതിഷേധമുയർത്തി.
യാത്രക്കാർക്ക് ഹോട്ടലിൽ വിശ്രമ സൗകര്യം ഒരുക്കുകയും പിന്നീട് മറ്റ് വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു. 12 മണിക്കൂറിനുശേഷം വിമാന സർവ്വീസ് പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചു.