കേരളം

kerala

ETV Bharat / bharat

പശുസംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു ആയോഗ് - പശു വളർത്തൽ

‘ദക്ഷിൺ ഭാരത ഗോശാല’ എന്ന പേരിൽ ഒരു ജില്ലയിൽ കുറഞ്ഞത് 3 കേന്ദ്രങ്ങളാണു ലക്ഷ്യം. 100 പശുക്കളെ വളർത്തുന്ന ഗേ‍ാശാലകൾക്കു വർഷം ഒരു കേ‍ാടി രൂപ വീതം 5 വർഷമാണ് ഗ്രാ‍ൻഡ് ലഭിക്കുക. പശുക്കളുടെ എണ്ണമനുസരിച്ചു പരമാവധി 10 കേ‍ാടി രൂപവരെ ലഭ്യമാകും.

ഫയൽ ചിത്രം

By

Published : Feb 7, 2019, 10:36 AM IST

പശുക്കളുടെയും ക്ഷീരകര്‍ഷകരുടെയും സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ടുള്ള 'രാഷ്ട്രീയ കാമധേനു ആയോഗ്' എന്ന പുതിയ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പശു വളർത്തൽ, പരിപാലനം, പ്രത്യുത്പാദനം, കാലിത്തീറ്റ ഉത്പാദനം എന്നീ മേഖലകളിൽ നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്തരേന്ത്യയിൽ ഗോവധ നിരോധനം കാര്യമായ രാഷ്ട്രീയ എതിർപ്പില്ലാതെ നടപ്പിലാക്കുന്നതിനാൽ, ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾക്കു മുൻഗണന നൽകിയാകും പദ്ധതി നടപ്പാക്കുക.

കഴിഞ്ഞ ദിവസം കേന്ദ്രം അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ഈ പദ്ധതിക്കായി 750 കോടി രൂപ വകയിരുത്തിയിരുന്നു. വനിതകൾ ഉൾപ്പെടെയുള്ളവർക്ക് ക്ഷീര വികസന മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ പദ്ധതിയിലൂടെ കഴിയുമെന്നാണ് സ‍ർക്കാരിന്‍റെ വിലയിരുത്തൽ. പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. കറവ വറ്റിയോ രോഗം ബാധിച്ചോ പ്രയേ‍ാജനമില്ലാത്തവയായി കണക്കാക്കുന്ന പശുക്കളെ സംരക്ഷിക്കാനാണു പദ്ധതി എന്നു പറയുന്നുണ്ടെങ്കിലും ഗേ‍ാവധ നിരേ‍ാധനമാണു പ്രധാന ലക്ഷ്യം.

ABOUT THE AUTHOR

...view details