ബെംഗളുരു: ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്‌തു. എട്ടാം ക്ലാസുകാരിയായ 14 വയസുകാരിയാണ് ആത്മഹത്യ ചെയ്‌തത്. ധാർവാഡ് ഗ്രാമത്തിലെ ബോഗൂരിൽ ഒരു ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്.
കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു - rape case
ധാർവാഡ് ഗ്രാമത്തിലെ ബോഗൂരിലെ ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്.
![കർണാടകയിൽ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു കർണാടക ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്‌തു ആത്മഹത്യ ബെംഗളുരു ബോഗൂരിൽ ഒരു ക്ഷേത്രം വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ rape victim committed suicide karnataka Bengaluru rape case bogour temple](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8365022-898-8365022-1597051928234.jpg)
കർണാടകയിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു
വീട്ടിൽ തിരികെ എത്തിയ പെൺകുട്ടി അമ്മയോട് വിവരം പറയുകയും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും കേസിലെ പ്രതിയെ പിടികൂടിയെന്നും പൊലീസ് പറഞ്ഞു. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ ഉറപ്പ് നൽകിയിരുന്നു.