ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ഷഹറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരാതി പിൻവലിക്കാൻ പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി നിര്‍ബന്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം. സ്വയം തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു - പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പരാതി പിൻവലിക്കാൻ പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ തുടര്‍ച്ചയായി നിര്‍ബന്ധിച്ചിരുന്നു. പിന്നാലെയാണ് പെണ്‍കുട്ടി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഗ്രാമത്തിലെ മാവിൻ തോട്ടത്തില്‍ കാവല്‍ നില്‍ക്കാനെത്തിയ പ്രതി കഴിഞ്ഞ ഓഗസ്‌റ്റ് 15നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അന്നു തന്നെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു. പ്രതി നിലവില്‍ ജയിലിലാണ്. പ്രതിയുടെ അമ്മാവനും സുഹൃത്തുക്കളുമാണ് കേസ് പിൻവലിക്കാൻ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.