ജയ്പൂർ: പോക്സോ കേസുകളില്‍ വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾ ദയാ ഹർജി അർഹിക്കുന്നില്ലെന്ന് പ്രസിഡൻ്റ് രാം നാഥ് കോവിന്ദ്. സ്ത്രീ സുരക്ഷ ഇന്ത്യയിലെ ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. ദയാ ഹർജികൾ നൽകുന്നത് പാർലമെൻ്റ് പുന:പരിശോധിക്കണമെന്ന് ജയ്പൂരിൽ നടന്ന ദേശീയ കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു.സാമൂഹിക പരിവർത്തനത്തിലൂടെ സ്ത്രീ ശാക്തീകരണമെന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോക്സോ കേസിലെ പ്രതികൾ ദയാ ഹർജി അർഹിക്കുന്നില്ലെന്ന് പ്രസിഡൻ്റ് രാം നാഥ് കോവിന്ദ്
സ്ത്രീ സുരക്ഷ ഇന്ത്യയിലെ ഗുരുതരമായ പ്രശ്നമാണെന്നും പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് ജയ്പൂരില്‍ നടന്ന ദേശീയ കണ്‍വെന്‍ഷനില്‍ പറഞ്ഞു
പോക്സോ കേസുകളിലെ പീഡന കേസ് പ്രതികൾ ദയാ ഹർജി അർഹിക്കുന്നില്ലെന്ന് പ്രസിഡൻ്റ്
സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ സമത്വവും ഐക്യവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ കഴിയൂ. ഈ വിഷയത്തിൽ ഇനിയും ഒരുപാട് ജോലികൾ ചെയ്തു തീർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളോടുള്ള ബഹുമാനം ആൺകുട്ടികൾക്കിടയിൽ വളർത്തേണ്ടത് ഓരോ മാതാപിതാക്കളുടേയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.