ഹൈദരാബാദ്:ബിജെപി നേതാവിനെതിരെ തെലങ്കാനയിൽ പീഡനക്കേസ്. ബിജെപി പ്രാദേശിക നേതാവും അഭിഭാഷകനുമായ രഘുനന്ദൻ റാവുവിനെതിരെയാണ് 47 വയസുകാരി പരാതി നൽകിയത്. 2007ൽ രഘുനന്ദൻ റാവു പതഞ്ചേരുവിലെ ഓഫീസിൽ വിളിച്ചുവരുത്തി മയക്കുമരുന്ന് കലർത്തിയ കോഫി നൽകിയെന്നും അബോധാവസ്ഥയിലായ തന്നെ പീഡിപ്പിച്ചെന്നുമാണ് പരാതി.
തെലങ്കാനയിൽ ബിജെപി നേതാവിനെതിരെ പീഡനക്കേസ് - രഘുനന്ദൻ റാവു
ബിജെപി പ്രാദേശിക നേതാവും അഭിഭാഷകനുമായ രഘുനന്ദൻ റാവുവിനെതിരെയാണ് 47 വയസുകാരി പരാതി നൽകിയത്
തന്‍റെ നേർക്കുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്ന് രഘുനന്ദൻ റാവു പ്രതികരിച്ചു. കേസ് ഒതുക്കിത്തീർക്കാൻ സംഭവസമയത്ത് എടുത്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് രഘുനന്ദൻ റാവു തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു.
കഴിഞ്ഞ മാസം മനുഷ്യാവകാശ കമ്മിഷനിൽ ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ പരാതിയിൽ രഘുനന്ദൻ റാവു ഹാജരാവുകയും കേസിനെ എതിർക്കുകയും ചെയ്‌തിരുന്നു. കമ്മിഷന്‍റെ നിർദേശത്തെതുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.