ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപണം. സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ബലാത്സംഗ ശ്രമം - rape attempt to minor girls in up
ബലാത്സംഗ ശ്രമം നടത്തിയ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു
![യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ബലാത്സംഗ ശ്രമം യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ബലാത്സംഗ ശ്രമം യുപിയിൽ പെൺകുട്ടികൾക്ക് നേരെ ബലാത്സംഗ ശ്രമം യുപിയിൽ ബലാത്സംഗ ശ്രമം rape attempt to minor girls in up rape attempt in up](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9864497-64-9864497-1607857457334.jpg)
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ബലാത്സംഗ ശ്രമം
രണ്ട് ദിവസം മുൻപ് തന്‍റെ മക്കൾ വയലിൽ ജോലി ചെയ്യുമ്പോൾ തങ്ങളുടെ അയൽവാസി അവരെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നും പെൺകുട്ടികൾ ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു എന്നും പിതാവ് പൊലീസിനോട് പറഞ്ഞു. പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.