ഭക്ഷണമില്ലാതെ തൊഴിലാളികൾ; സഹായമെത്തിച്ച് ഇടിവി ഭാരത് റിപ്പോർട്ടർമാർ - ഇടിവി ഭാരത് റിപ്പോർട്ടർമാർ
ലോക് ഡൗണിന് ശേഷം നാട്ടിലേക്ക് മടങ്ങാൻ കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിക്കുന്ന നിരവധി പേരുണ്ട്. ഭക്ഷണം പോലും ലഭിക്കാതെയാണ് ഇവരുടെ യാത്ര
ഭക്ഷമില്ലാതെ തൊഴിലാളികൾ; സഹായമെത്തിച്ച് ഇടിവി ഭാരത് റിപ്പോർട്ടർമാർ
റാഞ്ചി: ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ സ്വന്തം വീടുകളിലേക്ക് മടങ്ങാനാകാതെ കുടുങ്ങി കിടക്കുന്ന നിരവധി തൊഴിലാളികളുണ്ട്. കൊവിഡ് 19 വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ചതാണ് ഇവരെ കുടുക്കിയത്. ഭക്ഷണം പോലും ലഭിക്കാതെയാണ് ഇവരിൽ പലരും കാൽനടയായി സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്. ഇത്തരകാർക്ക് ഭക്ഷണമെത്തിച്ച് നൽകി മാതൃകയാകുകയാണ് റാഞ്ചിയിലെ ഇടിവി ഭാരത് റിപ്പോർട്ടർമാർ. ലോക് ഡൗണിന് ശേഷം ജോലിയോ ഭക്ഷണമോ ലഭിക്കില്ലെന്നാണ് ഇവരുടെ ആശങ്ക.