തെലങ്കാന ദുരിതാശ്വാസ നിധി; അഞ്ച് കോടി രൂപ നല്‍കി റാമോജി ഗ്രൂപ്പ് - Telangana
സംസ്ഥാനം പ്രളയം മൂലം ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് റാമോജി റാവുവിന്‍റെ സഹായം
![തെലങ്കാന ദുരിതാശ്വാസ നിധി; അഞ്ച് കോടി രൂപ നല്‍കി റാമോജി ഗ്രൂപ്പ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിയുടെ സഹായവുമായി രാമോജി ഗ്രൂപ്പ് രാമോജി ഗ്രൂപ്പ് തെലങ്കാന Ramoji group donates of Rs. 5 Crores Telangana CM Relief Fund Telangana Ramoji Rao](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9270157-502-9270157-1603358349790.jpg)
തെലങ്കാനയില്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിയുടെ സഹായവുമായി രാമോജി ഗ്രൂപ്പ്
ഹൈദരാബാദ്: തെലങ്കാനയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയുടെ സഹായവുമായി റാമോജി ഗ്രൂപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന മഴയിലും പ്രളയത്തിലും സംസ്ഥാനം ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് റാമോജി ഗ്രൂപ്പ് ചെയര്‍മാന്‍ റാമോജി റാവു സഹായവുമായെത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച റാമോജി ഗ്രൂപ്പിന്‍റെ പ്രതിനിധി ചെക്ക് തെലങ്കാന ഐടി, മുന്‍സിപ്പല്‍ മന്ത്രി കെടി രാമ റാവുവിന് കൈമാറി.