കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ ഭീകരര്‍ ബന്ദിയാക്കിയ ആളെ സൈന്യം രക്ഷപ്പെടുത്തി - ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു

ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെടുന്ന എസ്എസ്‌പി അനിത ശര്‍മ

By

Published : Sep 29, 2019, 10:23 AM IST

Updated : Sep 29, 2019, 10:45 AM IST

ശ്രീനഗര്‍:ജമ്മു കശ്‌മീരിലെ റമ്പാൻ ജില്ലയിലെ ബതോതിൽ ഭീകരർ ബന്ദിയാക്കിയയാളെ സുരക്ഷാസേന രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വീടിനകത്തുണ്ടായിരുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്. അഞ്ച് ഭീകരരിൽ രണ്ട് പേർ ഓടി രക്ഷപ്പെട്ടതായാണ് വിവരം. ഏറ്റുമുട്ടലിൽ ജവാനായ നായിക് രാജേന്ദ്ര സിങ്ങ് വീരമൃത്യു വരിച്ചു.

ബതോതിൽ അഞ്ച് പേരടങ്ങുന്ന ഭീകരസംഘം ഒരു വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ ബന്ദിയാക്കുന്നതിനിടെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇതേസമയം വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു.

ഭീകരരോട് കീഴടങ്ങാൻ ആവശ്യപ്പെടുന്ന എസ്എസ്‌പി അനിത ശര്‍മ

സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരർ ശനിയാഴ്ച യാത്രാ ബസ് തടയാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബസ് നിര്‍ത്താതെ രക്ഷപ്പെട്ട ഡ്രൈവർ സംഭവം സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനിടെ ഭീകരര്‍ അടുത്തുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി ഗൃഹനാഥനെ ബന്ദിയാക്കി. ഗണ്ടേർബാലിലും ഏറ്റുമുട്ടലുണ്ടായി. ഇവിടെനിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു. ശ്രീനഗറിലെ ജനവാസ മേഖലയില്‍ ഗ്രനേഡ് ആക്രമണമുണ്ടായി. സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ നടന്ന ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഇവിടെ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.

Last Updated : Sep 29, 2019, 10:45 AM IST

ABOUT THE AUTHOR

...view details