ന്യൂഡൽഹി:അയോധ്യയിൽ പണികഴിപ്പിക്കുന്ന രാമക്ഷേത്രത്തിന് ആയിരം വർഷത്തേക്ക് പ്രകൃതി ദുരന്തങ്ങളെ നേരിടാൻ കഴിയുമെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. ഭൂമികുലുക്കം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് ക്ഷേത്രം പണിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രത്തിന് ആയിരം വർഷത്തേക്ക് പ്രകൃതി ദുരന്തങ്ങളെ നേരിടാനാകുമെന്ന് ചമ്പത് റായ്
ക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുന്ന കല്ലുകൾ ആയിരം വർഷത്തേക്ക് വായു, സൂര്യൻ, ജലം എന്നിവയെ പ്രതിരോധിക്കുമെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുന്ന കല്ലുകൾ ആയിരം വർഷത്തേക്ക് വായു, സൂര്യൻ, ജലം എന്നിവയെ പ്രതിരോധിക്കുന്നതാണ്. ക്ഷേത്ര നിർമാണ കമ്പനിയായ എൽ ആന്‍റ് ടിയിൽ മികച്ച ആളുകളെയാണ് ലഭിച്ചിരിക്കുന്നതെന്നും ഐഐടി ചെന്നൈ മണ്ണിന്‍റെ പ്രതിരോധം പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര കെട്ടിട ഗവേഷണ സ്ഥാപനം ക്ഷേത്രം ഭൂമികുലുക്കത്തെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
60 ഏക്കർ ഭൂമിയിൽ 2.77 ഏക്കറിലാകും ക്ഷേത്രം നിർമിക്കുക. ക്ഷേത്ര നിർമാണത്തിന് 40 മാസമെങ്കിലും എടുക്കുമെന്നും 30 മാസത്തിൽ ക്ഷേത്ര നിർമാണം പൂർത്തിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ ആരോഗ്യ പ്രശ്‌നം നിലനിൽക്കുന്നതിനാലാണ് മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ അദ്വാനി, കല്യാൺ സിങ് തുടങ്ങിയവർ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു