ന്യൂഡൽഹി:രാമ ക്ഷേത്ര ശിലാസ്ഥാപനത്തിലൂടെ തന്‍റെ ഹൃദയത്തോട് ചേർന്നുള്ള ഒരു സ്വപ്നം പൂർത്തീകരിക്കുകയാണെന്നും എല്ലാ ഇന്ത്യക്കാർക്കും വൈകാരിക ദിനമാണെന്നും മുതിർന്ന ബിജെപി നേതാവ് എൽ. കെ. അദ്വാനി. ശ്രീരാമന്‍റെ സദ്‌ഗുണങ്ങൾ ഉൾക്കൊള്ളാൻ ഈ ക്ഷേത്രം എല്ലാ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുമെന്നാണ് വിശ്വാസം. എല്ലാവർക്കുമായി നീതി ലഭിക്കുന്ന ശക്തമായ സമ്പന്നവും സമാധാനപരവും സൗഹാർദപരവുമായ രാഷ്ട്രമായി ഇത് ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നും അദ്വാനി പറഞ്ഞു. ശ്രീരാമന്‍റെ ജന്മസ്ഥലമായ അയോധ്യയിൽ രാമ ക്ഷേത്ര നിർമാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും.
രാമ ക്ഷേത്രം ഇന്ത്യയെ ശക്തവും സമാധാനപരവുമായ രാഷ്ട്രമാക്കും: എൽ. കെ. അദ്വാനി - രാമ ക്ഷേത്രം ഇന്ത്യയെ ശക്തവും സമാധാനപരവുമായ രാഷ്ട്രമായി പ്രതിനിധീകരിക്കും
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി 1990ൽ അദ്വാനി രഥയാത്ര നടത്തിയിരുന്നു
അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി 1990ൽ അദ്വാനി രഥയാത്ര നടത്തിയിരുന്നു. സോംനാഥ് മുതൽ അയോധ്യ വരെ നടന്ന രഥയാത്ര അസംഖ്യം പങ്കാളികളുടെ അഭിലാഷങ്ങളും ഊർജ്ജവും അഭിനിവേശവും വർദ്ധിപ്പിക്കാൻ സഹായിച്ചതായി അദ്വാനി പറഞ്ഞു. 1990ൽ രഥയാത്രയുടെ രൂപത്തിൽ രാമഭൂമി പ്രസ്ഥാനത്തിൽ നിർണായക ചുമതല നിർവഹിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇന്ത്യയുടെ സാംസ്കാരിക, നാഗരിക പൈതൃകത്തിൽ ശ്രീരാമൻ ബഹുമാനപ്പെട്ട സ്ഥാനമാണ് വഹിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെ അദ്വാനി ഭൂമി പൂജയിൽ ചേരാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ശിലാസ്ഥാപന ചടങ്ങിനുശേഷം അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കും.