ലക്‌നൗ:അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രത്തിന്‍റെ നിർമാണം ഡിസംബർ ആറ് മുതൽ ആരംഭിക്കുമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. രാമക്ഷേത്രത്തിന്‍റെ കാര്യത്തിൽ വാദം കേൾക്കൽ ഏകദേശം പൂർത്തിയായതായും അതിനാല്‍ ഡിസംബറില്‍ തന്നെ രാമക്ഷേത്രത്തിന്‍റെ നിർമാണം ആരംഭിക്കുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്‌ത്രം ഒരിക്കലും പള്ളികളെ തകർക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്ര നിർമാണം ഡിസംബർ ആറ് മുതൽ ആരംഭിക്കും: സാക്ഷി മഹാരാജ് - സാക്ഷി മഹാരാജ്
ജമ്മു കശ്‌മീർ വിഷയത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മധ്യസ്ഥത ആവശ്യമില്ലെന്ന് ബി.ജെ.പി നേതാവ് സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു
ജമ്മു കശ്‌മീർ വിഷയത്തിൽ ആരുടെയും മധ്യസ്ഥത ആവശ്യമില്ല. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മധ്യസ്ഥത ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന് പാക് അധിനിവേശ കശ്‌മീർ സംബന്ധിച്ച് ചര്‍ച്ചയാകാമെന്നും സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടു. ഏതെങ്കിലും മൂന്നാം കക്ഷിയുടെ മധ്യസ്ഥത സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരില്‍ തകർന്ന 50,000 ക്ഷേത്രങ്ങൾ സർക്കാർ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രത്തെയും ബാബരി മസ്‌ജിദ് വിഷയത്തെയും കുറിച്ചുള്ള വാദം സുപ്രീം കോടതിയിൽ തുടരുകയാണ്.