ലക്‌നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ നിർമാണം ബുധനാഴ്‌ച ആരംഭിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് മേധാവി അറിയിച്ചു. പ്രത്യേക ശിവ പ്രാർഥനയോടെയാവും ക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങുകൾ ആരംഭിക്കുകയെന്ന് ശ്രീരാമ ജൻമഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന പൂജാകര്‍മങ്ങൾക്ക് കമൽ നയൻ ദാസ് നേത്യത്വം നല്‍കും.
രാമ ക്ഷേത്ര നിർമാണം ജൂൺ 10ന് ആരംഭിക്കും
രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന പൂജാകര്‍മങ്ങൾക്ക് കമൽ നയൻ ദാസ് നേത്യത്വം നല്‍കും.
രാമ ക്ഷേത്ര നിർമാണം ജൂൺ 10ന് ആരംഭിക്കും
കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും നീണ്ടുനിൽക്കുന്ന പ്രാര്‍ഥന ചടങ്ങുകൾക്ക് ശേഷമാകും ക്ഷേത്രത്തിന് തറക്കല്ലിടുന്ന ചടങ്ങും നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കുകയെന്ന് കമൽ നയൻ ദാസ് പറഞ്ഞു. രാമക്ഷേത്രം പണിയുന്നതിന്‍റെ ഭാഗമായി മാര്‍ച്ചില്‍ രാമജന്മഭൂമിയിലെ ക്ഷേത്രത്തില്‍ നിന്ന് പ്രതിഷ്ഠയായ രാം ലല്ലയെ മാനസ് ഭവന് സമീപമുള്ള താത്കാലിക ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നു.