ലഖ്‌നൗ: വിദഗ്ധരുമായി കൂടിയാലോചിച്ച് അയോധ്യയയിൽ നിർമിക്കുന്ന രാമ ക്ഷേത്രത്തിന്‍റെ അടിസ്ഥാന നിർമാണ പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനായി രാം മന്ദിർ നിർമാണ സമിതി പ്രവർത്തിക്കുന്നുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്. രാമ ക്ഷേത്ര നിർമാണ സമിതി മേധാവി വൃപേന്ദ്ര മിശ്ര അധ്യക്ഷനായ ദ്വിദിന യോഗത്തിന്‍റെ ആദ്യ ദിവസത്തിനുശേഷമാണ് ട്രസ്റ്റ് അംഗം അനിൽ മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീകോവിലിന്‍റെ നിർമാണവും ക്ഷേത്രത്തിന്‍റെ മാത്യക സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
രാമ ക്ഷേത്ര നിർമാണത്തിന് അന്തിമരൂപം നൽകിവരികയാണെന്ന് ക്ഷേത്ര ട്രസ്റ്റ് - രാമ ക്ഷേത്രം
രാമ ക്ഷേത്ര നിർമാണ സമിതി മേധാവി വൃപേന്ദ്ര മിശ്ര അധ്യക്ഷനായ ദ്വിദിന യോഗത്തിന്‍റെ ആദ്യ ദിവസത്തിനുശേഷമാണ് ട്രസ്റ്റ് അംഗം അനിൽ മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീകോവിലിന്‍റെ നിർമാണവും ക്ഷേത്രത്തിന്‍റെ മാത്യക സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
രാമ ക്ഷേത്രം
യോഗത്തിന്‍റെ ഭാഗമായി ക്ഷേത്ര നിർമാണ സമിതി ചെയർപേഴ്‌സൺ വൃപേന്ദ്ര മിശ്രയും മറ്റ് വിദഗ്ധരും ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളും ക്ഷേത്രത്തിന്‍റെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സൈറ്റ് സന്ദർശിച്ച ട്രസ്റ്റ് അംഗങ്ങളിൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റിമാരായ ഗോവിന്ദ് ദേവ് ഗിരി, അനിൽ മിശ്ര എന്നിവരും ഉൾപ്പെടുന്നു.
നിർമാണ സ്ഥലത്ത് ഏതാനും അടി താഴെയായി മണൽ കണ്ടെത്തിയതിനെക്കുറിച്ച് സംസാരിച്ച ഡോ. മിശ്ര, മണൽ നിർമാണത്തിന് തടസമാകുമെന്ന റിപ്പോർട്ടുകൾ നിരസിച്ചു.