മുംബൈ:രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ ബാൽ താക്കറെയുടെ സ്വപ്നത്തിന് പൂർത്തീകരണമായെന്ന് ശിവസേന. ചടങ്ങ് എല്ലാവർക്കും സന്തോഷകരമായ കാര്യമാണെന്നും ശ്രീരാമൻ ഇന്ത്യയുടെ ദേവനാണെന്നും സേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സർക്കാരിലെ ഘടകങ്ങളിലൊന്നായ എൻസിപി പറഞ്ഞു. ബാല സാഹിബിന്‍റെ സ്വപ്നം നിറവേറിയതായി ശിവസേന രാജ്യസഭാ അംഗം സഞ്ജയ് റൗത്ത് ട്വിറ്ററിൽ കുറിച്ചു.
രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ ബാൽ താക്കറെയുടെ സ്വപ്നം പൂർത്തിയായെന്ന് ശിവസേന - ശിവസേന
ചടങ്ങ് എല്ലാവർക്കും സന്തോഷകരമായ കാര്യമാണെന്നും ശ്രീരാമൻ ഇന്ത്യയുടെ ദേവനാണെന്നും സേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സർക്കാരിലെ ഘടകങ്ങളിലൊന്നായ എൻസിപി പറഞ്ഞു.

രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ ബാൽ താക്കറെയുടെ സ്വപ്നം പൂർത്തിയായെന്ന് ശിവസേന
സാംഗ്ലി ജില്ലയിലെ നിയോജകമണ്ഡലത്തിലെ ശ്രീരാമന്‍റെ ക്ഷേത്രത്തിൽ താൻ എപ്പോഴും ആരാധന നടത്താറുണ്ടെന്ന് സംസ്ഥാന എൻസിപി മേധാവിയും മന്ത്രിയുമായ ജയന്ത് പാട്ടീൽ പറഞ്ഞു. ഇന്ന് രാമക്ഷേത്ര നിർമാണത്തിന്‍റെ ഭൂമി പൂജ അയോദ്ധ്യയിൽ നടക്കുന്നതായും ഇത് എല്ലാവർക്കും സന്തോഷകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ രാമൻ എന്നും ഇന്ത്യക്കാരുടെ ദേവനായിരിക്കുമെന്ന് "രാമമന്ദിർ അയോദ്ധ്യ" എന്ന ഹാഷ്‌ടാഗിലൂടെ പാട്ടീൽ ട്വീറ്റ് ചെയ്തു.ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ ക്ഷേത്രത്തിന് തറക്കല്ലിട്ടത്.