മുംബൈ: കൊവിഡ് -19 പശ്ചാത്തലത്തിൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണ ഭൂമി പൂജ ചടങ്ങില്‍ ഭക്തർക്ക് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ചടങ്ങിനായി ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് താന്‍ പോകുമെന്നും ശിവസേന പ്രസിഡന്‍റും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ താക്കറെ പറഞ്ഞു. എന്നാൽ ലക്ഷക്കണക്കിന് ഭക്തർ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നത് തടയാൻ എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. രാമ ക്ഷേത്ര നിർമാണം ആരംഭിക്കുന്നതിനായുള്ള ഭൂമിപൂജ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് അഞ്ചിന് അയോധ്യ സന്ദർശിക്കാനിടയുണ്ടെന്ന് ശ്രീ രാം ജന്മഭൂമി തീർത്ഥാടന ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു.
രാമക്ഷേത്രത്തിലെ ഭൂമി പൂജയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഭക്തര്‍ക്ക് പങ്കെടുക്കാന്‍ സൗകര്യമൊരുക്കാന്‍ ഉദ്ദവ് താക്കറെ - Uddhav
രാം ക്ഷേത്രത്തിന്റെ നിർമാണം ആരംഭിക്കുന്നതിനായുള്ള ഭൂമി പൂജൻ ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 5 ന് അയോധ്യ സന്ദർശിക്കാനിടയുണ്ടെന്ന് ശ്രീ രാം ജന്മഭൂമി തീർത്ഥാടന ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു

‘ഒരു ഇ-ഭൂമി പൂജ വീഡിയോ കോൺഫറൻസിലൂടെ നടത്താം. ഇത് സന്തോഷത്തിന്‍റെ കാര്യമാണ്. കൂടാതെ ലക്ഷക്കണക്കിന് ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നു. കൊറോണ വൈറസ് പടരാൻ ഞങ്ങൾ അനുവദിക്കുമോ?’ ശിവസേന മുഖപത്രമായ സാമ്‌നയിൽ ഞായറാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ താക്കറെ പറഞ്ഞു. രാമക്ഷേത്രത്തിന് പിന്നില്‍ ഒരു പോരാട്ടത്തിന്‍റെ പശ്ചാത്തലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് ഒരു സാധാരണ ക്ഷേത്രമല്ല. ഇന്ന് നമ്മൾ കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിലാണ്, ചടങ്ങിനായി ഞാന്‍ അയോധ്യയിലേക്ക് പോകും. പക്ഷേ ലക്ഷക്കണക്കിന് രാമ ഭക്തന്മാർ... നിങ്ങൾ അവരെ തടയുമോ? വീഡിയോയിലൂടെ ഭക്തര്‍ക്ക് ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കാൻ സാധിക്കണം’ അദ്ദേഹം പറഞ്ഞു. കൊവിഡിന്‍റെ തുടക്കത്തില്‍ അയോധ്യയിലെ സരയൂ നദിയില്‍ നടന്ന ആരതി ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെ അനുവദിക്കാതിരുന്നത് താന്‍ ഓര്‍മിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഞാന്‍ അന്ന് നദീതീരങ്ങളിൽ വലിയ ജനക്കൂട്ടത്തെ കണ്ടിരുന്നുവെന്നും' അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം വിശ്വാസത്തിന്‍റെ പ്രതീകമാണ്. ആളുകൾക്ക് അവിടെ പോകുന്നത് എങ്ങനെ തടയാനാകുമെന്നും അദ്ദേഹം ചോദിച്ചു. താക്കറെ മാര്‍ച്ചില്‍ അയോധ്യ സന്ദര്‍ശിച്ചിരുന്നു.