ലക്‌നൗ: അയോധ്യയിലെ ശ്രീ രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സക്കായി ഡൽഹിയിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെപ്പറ്റി മഥുര ഡി.എംമ്മിനോടും ഡോ. ട്രെഹാനോടും സംസാരിച്ചു. മഥുരയിലെ സീതാരം മന്ദിറിലായിരുന്നു ഗോപാൽ നാല് ദിവസമായി താമസം. അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് ഡോക്ടർമാരുടെ സംഘം അടിയന്തര വൈദ്യസഹായത്തിനായി എത്തി.
ശ്രീ രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് - മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ്
ചികിത്സക്കായി ഡൽഹിയിലെ മെദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ശ്രീ രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ്
ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾക്കായി ചൊവ്വാഴ്ചയാണ് മഹന്ത് നൃത്യ ഗോപാൽ ദാസ് മഥുരയിലെത്തിയത്. തുടർന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാകുകയായിരുന്നു. അയോധ്യയിലെ ഭൂമി പൂജക്ക് മുന്നോടിയായി ക്ഷേത്ര പുരോഹിതന്മാർക്കും പൊലീസുകാർക്കും മറ്റ് തൊഴിലാളികൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഭൂമി പൂജ ചടങ്ങിൽ മഹന്ത് നൃത്യ ഗോപാൽ ദാസിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു.