ബെംഗളൂരു: ഇന്ത്യയുടെ പുതിയ ബഹിരാകാശ ദൗത്യമായ ഗഗന്യാന്‍റെ ചിറകിലേറാനൊരുങ്ങി രാകേഷ് ശര്‍മ്മ. 2022ല്‍ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ ദൗത്യത്തിന്‍റെ ഭാഗമാകാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഏത് കാര്യം ചെയ്യാനുള്ള കഴിവും പ്രാപ്തിയും ഉള്ളവരാണ് നമ്മള്‍. ഇതുവരെ നേടിയ വിജയങ്ങള്‍ ആരുടേയും സഹായത്തോടെയല്ല. നമ്മുടെ കഴിവിനെ നമ്മള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗഗന്യാന്‍റെ ചിറകിലേറാനൊരുങ്ങി രാകേഷ് ശര്‍മ്മ
ഇന്ത്യന്‍ വ്യോമസേനയിലെ മുന്‍ പൈലറ്റാണ് രാകേഷ് ശര്‍മ്മ. 1984 ഏപ്രില്‍ രണ്ടിന് നടന്ന സോവിയേറ്റ് യൂണിയന്‍റെ സോയുസ് ടി-11 പര്യവേഷണത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു
മനുഷ്യരെ ബഹിരാകാശത്തെത്തിച്ച് തിരിച്ചുകൊണ്ടുവരുന്നത് ശ്രമകരമായ ജോലിയാണ്. എന്നാല്‍ ഐഎസ്ആര്‍ഒ ഇത് കൃത്യമായി നിറവേറ്റുമെന്ന് ഉറപ്പുണ്ടെന്നൂം അതിനായി കാത്തിരിക്കുകയാണെന്നും ഗഗന്യാന്‍ ഉപദേശക സമിതി അംഗംകൂടിയായ രാകേഷ് ശർമ്മ പറഞ്ഞു. ഉപദേശക സമിതി അംഗം എന്ന നിലയില്‍ തന്‍റെ വാക്കുകളും ഐഎസ്ആര്‍ഒ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു
കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്യാന്‍ പ്രഖ്യാപിച്ചത്.ദൗത്യം വിജയകരമായാല്‍ യുഎസ് ,റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ദൗത്യം വിജയിപ്പിക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും. 2021 ഡിസംബറില്‍ വിക്ഷേപണം നടത്താനാണ് ഐഎസ്ആര്‍ഒയുടെ പദ്ധതി.