ന്യൂഡൽഹി: മുൻ സി.ബി.ഐ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്) ഡയറക്ടർ ജനറലായി നിയമിച്ചു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബി.എസ്.എ.എസ്) ഉന്നത തസ്തിക കൈകാര്യം ചെയ്തിരുന്ന ഗുജറാത്ത് കേഡറിലെ 1984 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് അസ്താന. മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻ.സി.ബി) ഡയറക്ടർ ജനറൽ (ഡി.ജി) ആയും അദ്ദേഹം ചുമതല വഹിക്കും. ഇതിന് മുൻപ് എസ്.എസ് ദേശ്വാൾ ആണ് അധിക ചുമതല വഹിച്ചിരുന്നത്.
രാകേഷ് അസ്താനെ ബി.എസ്.എഫ് ഡയറക്ടർ ജനറലായി നിയമിതനായി - ബിഎസ്എഫ് ഡയറക്ടർ
മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എൻ.സി.ബി) ഡയറക്ടർ ജനറൽ (ഡി.ജി) ആയും രാകേഷ് അസ്താന ചുമതല വഹിക്കും. 2002ലെ ഗോധ്ര സബർമതി എക്സ്പ്രസ് കേസടക്കം നിരവധി കേസുകൾ അന്വേഷിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണ കേസിൽ 1997ൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്.
2002ലെ ഗോധ്ര സബർമതി എക്സ്പ്രസ് കേസടക്കം നിരവധി കേസുകൾ അന്വേഷിച്ചിട്ടുണ്ട്. കാലിത്തീറ്റ കുംഭകോണ കേസിൽ 1997ൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ അറസ്റ്റു ചെയ്തതും അദ്ദേഹമാണ്. സി.ബി.ഐ മുൻ മേധാവി അലോക് വർമയുമായുണ്ടായ ഏറ്റുമുട്ടലിന്‍റെ പേരിൽ അന്ന് സ്പെഷ്യൽ ഡയറക്ടറായിരുന്ന അസ്താനയുടെ പേര് വാർത്തകളിൽ ഇടംനേടിയിരുന്നു. തർക്കം രൂക്ഷമായതോടെ അലോക് വർമയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കി. പിന്നാലെ അദ്ദേഹം സർവീസിൽനിന്ന് രാജിവെക്കുകയും ചെയ്തു. അസ്താനയേയും അന്ന് സി.ബി.ഐയിൽനിന്ന് മാറ്റിയിരുന്നു.
അഴിമതിക്കേസിൽ അസ്താനക്ക് അടുത്തിടെ സി.ബി.ഐ ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു. രാകേഷ് അസ്താന 2.95 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ഹൈദരാബാദ് ബിസിനസുകാരന്‍റെ പരാതിയെ തുടർന്നെടുത്ത കേസായിരുന്നു അത്.