കേരളം

kerala

ETV Bharat / bharat

നാടകീയരംഗങ്ങൾക്കിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കി രാജ്യസഭ - rajyasabha agriculture bill

കടലാസ് കീറിയെറിഞ്ഞ് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം വൻ പ്രതിഷേധമുയർത്തിയെങ്കിലും ശബ്‌ദവോട്ടിലൂടെ രാജ്യസഭ ബില്ലുകൾ പാസാക്കുകയായിരുന്നു.

കാര്‍ഷിക ബില്ലുകള്‍ പാസാക്കി  രാജ്യസഭ കാര്‍ഷിക ബില്ലുകള്‍  ന്യൂഡൽഹി  കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ  Rajyasabha passes farm bills  voice notes bill  opposition's strong disagreement  rajyasabha agriculture bill  narendra singh tomar
നാടകീയരംഗങ്ങൾക്കിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കി രാജ്യസഭ

By

Published : Sep 20, 2020, 2:34 PM IST

Updated : Sep 20, 2020, 2:55 PM IST

ന്യൂഡൽഹി:നാടകീയരംഗങ്ങൾക്കിടെ കാർഷിക ബില്ലുകൾ രാജ്യസഭ പാസാക്കി. ശബ്‌ദ വോട്ടിലൂടെയാണ് ബില്ലുകൾ പാസാക്കിയത്. കടലാസ് കീറിയെറിഞ്ഞ് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം വൻ പ്രതിഷേധമുയർത്തി. ഉപാധ്യക്ഷന്‍റെ ഡയസിന് നേരെ ആക്രോശവുമായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ മൈക്ക് തട്ടിമാറ്റാൻ ശ്രമിച്ചു.

കാര്‍ഷിക ബില്ലുകള്‍ പാസാക്കി
രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം

വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷി അനുവദിക്കുന്നതിനുമുള്ള ബില്ലാണ് ഇന്ന് പാസായത്. ബില്ലുകൾ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം സഭ വോട്ടിനിട്ട് തള്ളുകയായിരുന്നു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. കര്‍ഷകര്‍ക്കുള്ള മരണവാറന്‍റാണ് ബില്ലെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും പറഞ്ഞു. സെപ്റ്റംബർ 17നാണ് ബില്ലുകൾ ലോക്‌സഭയിൽ പാസ്സാക്കിയത്.

Last Updated : Sep 20, 2020, 2:55 PM IST

ABOUT THE AUTHOR

...view details