ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിന്‍റെ എസ്‌പിജി സുരക്ഷ പിൻവലിച്ച വിഷയം രാജ്യസഭയില്‍ ഉന്നയിച്ച് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. പാർട്ടി നേതാക്കളുടെ സുരക്ഷ സംബന്ധിച്ച വിഷയം പക്ഷപാതപരമായി പരിഗണിക്കരുതെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നതായി ആനന്ദ് ശർമ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായിരിക്കണം നേതാക്കളുടെ സുരക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നേതാക്കളുടെ എസ്‌പിജി സുരക്ഷ പിൻവലിച്ചതിനെതിരെ നിയമസഭ 267 നിയമപ്രകാരം കോൺഗ്രസ് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.
കോൺഗ്രസ് നേതാക്കളുടെ എസ്‌പിജി സുരക്ഷ ; രാജ്യസഭയിലും പ്രതിഷേധം - ANAND SHARMA AT RAJYASABHA
പാർട്ടി നേതാക്കളുടെ സുരക്ഷ സംബന്ധിച്ച വിഷയം പക്ഷപാതപരമായി പരിഗണിക്കരുതെന്ന് സർക്കാരിനോട് അഭ്യർഥിക്കുന്നതായി ആനന്ദ് ശർമ രാജ്യസഭയില്‍
കഴിഞ്ഞ ആഴ്ചയാണ് സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവർക്കുള്ള പ്രത്യേക സുരക്ഷ പിൻവലിച്ച് കേന്ദ്രം ഉത്തരവിറക്കിയത്. ഇവർക്ക് ഇനി മുതല്‍ സെഡ് പ്ലസ് സുരക്ഷയായിരിക്കും ഉണ്ടാകുക. കേന്ദ്ര നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം സഭ നിർത്തിവച്ച ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരിയും ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. ശൂന്യ വേളയില്‍ ചൗധരിയും ഡിഎംകെ നേതാവ് ടി.ആർ ബാലുവും ഈ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ ഓം ബിർള ഇതിന് അനുമതി നല്‍കിയില്ല. ഇതേ തുടർന്ന് ലോക്‌സഭയില്‍ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു.