കേരളം

kerala

ETV Bharat / bharat

19 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു - Rajya Sabha Polls 2020

രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല്‌ മണി വരെയാണ് പോളിങ്.

19 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു  രാജ്യസഭ തെരഞ്ഞെടുപ്പ്  Rajya Sabha Polls 2020  Voting for 19 seats across 8 states underway
19 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

By

Published : Jun 19, 2020, 10:56 AM IST

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളിലേക്കുള്ള 19 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ചു. ആന്ധ്രാപ്രദേശ്‌- 4, ഗുജറാത്ത്-4, ജാര്‍ഖണ്ഡ്-2, രാജസ്ഥാന്‍-3, മധ്യപ്രദേശ്‌- 3, മണിപ്പൂര്‍-1, മേഘാലയ-1, മിസോറാം-1 എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകുന്നേരം നാല്‌ മണിക്ക് പോളിങ്‌ അവസാനിക്കും. ഗുജറാത്ത്, മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കൊവിഡ്‌ വ്യാപന ഭീതിയെ തുടര്‍ന്ന് 18 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരുന്നു. മധ്യപ്രദേശില്‍ നിന്നും ജോതിരാദിത്യ സിന്ധ്യ ബിജെപിക്ക് വേണ്ടി ഇത്തവണ മത്സരിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് കെസി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നും മത്സരിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details