ന്യൂഡൽഹി: ജനതാദൾ ദേശീയ വക്താവ് കെസി ത്യാഗി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. ഇന്ത്യയിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്താനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മഹാരാഷ്ട്രയിലെ നന്ദേദ് ഗുരുദ്വാരയിൽ നിന്ന് തൊഴിലാളികളെ ബസ്സുകളിൽ സ്വന്തം നാട്ടിലേക്ക് എത്തിച്ചു. തൽഫലമായി പഞ്ചാബിലേക്ക് മടങ്ങിയെത്തിയ നിരവധി ആളുകൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പഞ്ചാബിൽ രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്വീകരിച്ച മാർഗം തികച്ചും വ്യത്യസ്തമായിരുന്നു. അതിഥി തൊഴിലാളികളെ ബസുകളിൽ കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി സമ്മതിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 25 ലക്ഷം അതിഥി തൊഴിലാളികളെയും സംസ്ഥാനത്തെ വിദ്യാർത്ഥികളെയും തിരികെ കൊണ്ടുവരുന്നതിനായി നിർത്താതെയുള്ള പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. പ്രത്യേക ട്രെയിനുകൾ അനുവദിച്ചുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബിഹാറിലെ തൊഴിലാളികളെയും വിദ്യാർത്ഥികളെയും പ്രത്യേക ട്രെയിനുകളിൽ തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ട്രെയിനുകളിൽ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും ത്യാഗി പറഞ്ഞു. കൊവിഡ് അതിവേഗം പടർന്നുപിടിക്കുന്നതിനുള്ള കാരണം ആളുകളുടെ പുറത്തുനിന്നുള്ള വരവാണ്. അതിനാൽ ബിഹാർ സർക്കാർ അണുബാധ പടരാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും ശ്രമങ്ങളും നടത്തുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ പുറത്തുനിന്നും വരുന്ന ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും ത്യാഗി കൂട്ടിച്ചേർത്തു.
അതിഥി തൊഴിലാളികളെ നാട്ടിലെത്താൻ സഹായിച്ചതിന് പ്രധാനമന്ത്രിയെ പ്രശംസിച്ച് കെസി ത്യാഗി - പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ഇന്ത്യയിലെ അതിഥി തൊഴിലാളികൾക്കായി പ്രത്യേക ട്രെയിനുകളിലാണ് എത്തിക്കുക
അതിഥി തൊഴിലാളികളെ നാട്ടിലെത്താൻ സഹായിച്ചതിന് പ്രധാനമന്ത്രിയെ പ്രശംസിച്ച് കെ സി ത്യാഗി
കൊവിഡ് വൈറസ് മൂലം കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മറ്റ് ആളുകൾ എന്നിവരുടെ യാത്രയ്ക്ക് പ്രത്യേക ട്രെയിനുകൾ ഉപയോഗിക്കാൻ ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച അനുവദിച്ചു. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ റെയിൽവേ ഈ ട്രെയിനുകൾ പ്രവർത്തിപ്പിക്കും. കൂടാതെ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപിപ്പിക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയോഗിക്കും.