ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ രാജ്യ സഭയിൽ ബഹളം വെച്ച പാർലമെന്‍റ് അംഗങ്ങൾക്കെതിരെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു നടപടി എടുത്തേക്കും. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്‍റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവ രാജ്യസഭയില്‍ പാസാക്കി.
കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ച എംപിമാർക്കെതിരെ നടപടിയെടുത്തേക്കും - Vice President and Rajya Sabha chairman M Venkaiah Naid
പ്രതിപക്ഷ എംപിമാർ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷിന്‍റെ പോഡിയത്തിനുള്ളിലേക്ക് കടന്നുകയറുകയും മൈക്ക് നശിപ്പിക്കുകയും ചെയ്‌തെന്നാണ് പ്രധാന ആരോപണം.
തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയൻ, കോൺഗ്രസ് എംപി റിപുൻ ബോറ, ആം ആദ്മി എംപി സഞ്ജയ് സിംഗ്, ഡിഎംകെ എംപി തിരുച്ചി ശിവ എന്നിവർ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷിന്‍റെ പോഡിയത്തിനുള്ളിലേക്ക് കടന്നുകയറുകയും മൈക്ക് നശിപ്പിക്കുകയും ചെയ്‌തെന്നാണ് പ്രധാന ആരോപണം. സഭാ തർക്കത്തെത്തുടർന്ന് രാജ്യസഭ നടപടികൾ പത്ത് മിനിറ്റ് നിർത്തി വെച്ചിരുന്നു.
ഡെപ്യൂട്ടി ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിക്കുകയും പേപ്പറുകള്‍ സഭയില്‍ വെച്ച് കീറിയെറിയുകയും ചെയ്ത എംപിമാർക്കെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. നിയമവിരുദ്ധമായി പെരുമാറിയ എംപിമാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബിജെപി എംപിമാർ ആവശ്യപ്പെട്ടു. കാർഷിക ബില്ലുകൾ സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന് പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.