ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആറു മാസത്തേക്കു കൂടി രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ല് രാജ്യസഭയിൽ പാസാക്കി. കശ്മീരിൽ മാനവികതയും ജനാധിപത്യവും സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിന്മേൽ മറുപടി നൽകിക്കൊണ്ട് പറഞ്ഞു. രാജ്യത്തെ എതിർക്കുന്ന ശക്തികളെ സംരക്ഷിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ല് പാസായി
കശ്മീരിലെ മാനവികയും സംസ്കാരവും നിലനിർത്തുന്നതിനുള്ള മോദി സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധത തുടരും. എന്നാൽ രാജ്യത്തെ എതിർക്കുന്ന ശക്തികളെ സംരക്ഷിക്കില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു
അമിത് ഷാ
കശ്മീരിന്‍റെ സംസ്കാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആക്രമിക്കപ്പെട്ട സൂഫികളെ പറ്റിയും ചിന്തിക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. അതേസമയം രാഷ്ട്രീയ എതിരാളികളെ ഭരണത്തിൽ നിന്ന് മാറ്റാനായി കോൺഗ്രസ് 366 വകുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. സമാജ്‌വാദി പാർട്ടിയുടേയും ബിജു ജനതാദളിതിന്‍റേയും പിന്തുണയോടെയാണ് ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള ബില്ല് പാസായത്.