കേരളം

kerala

ETV Bharat / bharat

മുത്തലാഖ്, അസം പൗരത്വ ബില്ലുകൾ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു - രാജ്യസഭ

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നി​ടെയാണ് മുത്തലാഖ് ബില്‍​ ലോ​ക്​​സ​ഭ പാസാക്കിയത്. 1955ലെ ​പൗ​ര​ത്വ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ്​ പൗ​ര​ത്വ ഭേ​ദ​ഗ​തി​ ബി​ൽ 2019 സർക്കാർ കൊണ്ടു വന്നത്.

രാജ്യസഭ

By

Published : Feb 13, 2019, 4:13 PM IST

രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതോടെ വിവാദമായ രണ്ടു ബില്ലുകൾ മോദി സർക്കാരിന് പാസാക്കാനായില്ല. ലോക്സഭയില്‍ പാസായ മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലുമാണ് രാജ്യസഭയില്‍ പാസാകാതെ പോയത്.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ എം.പിമാര്‍ നടത്തിയ ബഹളത്തെ തുടർന്ന് മുത്തലാഖ് ബിൽ രാജ്യസഭയിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് സാധിച്ചില്ല. എസ്.പി നേതാവ് അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞതിനെതിരെ പാർട്ടി എം.പിമാരും പ്രതിപക്ഷ പാർട്ടികളും ബഹളം വെച്ചതിനെ തുടർന്നാണ് സര്‍ക്കാരിന് പൗരത്വ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാന്‍ സാധിക്കാതിരുന്നത്.

മൂ​ന്നുവ​ട്ടം ത​ലാ​ഖ്​ ചൊ​ല്ലി ഉ​ട​ന​ടി വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്​ മൂന്നുവർഷം തടവുശിക്ഷ ന​ൽ​കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന​താ​ണ്​ മുസ്ലിം വ​നി​ത വി​വാ​ഹാ​വ​കാ​ശ സരക്ഷണ ബിൽ-2017. ഭാ​ര്യ​ക്കും കു​ട്ടി​ക​ൾ​ക്കും ജീ​വ​നാം​ശം ന​ൽ​കാ​ൻ ഭ​ർ​ത്താ​വ്​ ബാധ്യസ്ഥനാണെന്ന് ബില്ലിൽ പറയുന്നു.


ABOUT THE AUTHOR

...view details