കേരളം

kerala

By

Published : Nov 19, 2019, 6:05 PM IST

ETV Bharat / bharat

പാർലമെന്‍റ്: ഫെഡറല്‍ സംവിധാനത്തിന്‍റെ ഉത്തമ മാതൃക

ജ്യത്തെ ജനങ്ങളുടെ ജീവിതത്തിന്‍റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിയമ നിര്‍മാണമടക്കമുള്ള കാര്യത്തില്‍ മുഖ്യമായ പങ്കാണ് പാര്‍ലമെന്‍റിനുള്ളത്. രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക രംഗത്തിന്‍റെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുകയാണ് പാർലമെന്‍റിന്‍റെ ഇരു സഭകളുടെയും ലക്ഷ്യം.

രാജ്യസഭ: ഫെഡറല്‍ സംവിധാനത്തിന്‍റെ ഉത്തമ മാതൃക

ഹൈദരാബാദ്: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിച്ചു. 1952ല്‍ പാര്‍ലമെന്‍റ് യോഗങ്ങള്‍ ആരംഭിച്ച ശേഷം നടക്കുന്ന 250-ാമത് സമ്മേളനമാണ് ചേരുന്നത്. ലോക ജനസംഖ്യയില്‍ മുന്നിലുള്ള ജനതയെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് പാര്‍ലമെന്‍റിന്‍റെ ലക്ഷ്യം. അതുകൊണ്ടുതന്നെ വലിയ പ്രാധാന്യം സമ്മേളനത്തിനുണ്ട്. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിന്‍റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ നിയമ നിര്‍മാണമടക്കമുള്ള കാര്യത്തില്‍ മുഖ്യമായ പങ്കാണ് പാര്‍ലമെന്‍റിനുള്ളത്. രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക രംഗത്തിന്‍റെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുകയാണ് പാർലമെന്‍റിന്‍റെ ഇരു സഭകളുടെയും ലക്ഷ്യം.

ഭരണഘടനയില്‍ അടക്കം വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിനാല്‍ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളിലൂടെയാണ് സഭകളുടെ പ്രവര്‍ത്തനം. ഇതിനായി രാജ്യസഭയിലേയും ലോക്സഭയിലേയും പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ അതിര്‍ത്തി നിര്‍ണ്ണയിച്ചിട്ടുണ്ട്. ലോക്‌സഭയിലെ അംഗങ്ങളെ എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും ജനം തെരഞ്ഞെടുത്ത് അയക്കുന്നതാണ് രാജ്യത്തെ സംവിധാനം. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുകയോ നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു വ്യക്തിക്ക് തന്‍റെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കാലാവധി കഴിയുന്നതു വരെ രാജ്യസഭയില്‍ തുടരാനാകും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോ ബി.ആര്‍ അംബേദ്കറിനെ പോലെയുള്ള മഹാത്മാക്കള്‍ വിഭാവനം ചെയ്തതാണ് ഇത്തരം സംവിധാനങ്ങള്‍. 1952ല്‍ ആദ്യ സിറ്റിങ്ങില്‍ സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ (എസ് രാധാകൃഷ്ണന്‍) പറഞ്ഞത് ഇങ്ങനയൊണ്. പാർലമെന്‍റ് ബില്ലുകളും നിയമങ്ങളും പാസാക്കാനുള്ള ഒരിടം മാത്രമല്ല. മറിച്ച് രാജ്യത്തെ ജനപ്രതിനിധികള്‍ക്ക് സൗഹാര്‍ദപരമായ ചര്‍ച്ചകള്‍ നടത്താനും ജന നന്മയിലൂന്നിയ തീരുമാനങ്ങള്‍ എടുക്കാനും കൂടിയുള്ളതാണ്. ഇന്ത്യയിലെ പൗരന്മാർക്കിടയിൽ സമാധാനപരവും സൗഹാർദപരവുമായ സഹവർത്തിത്വം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഭരണകക്ഷിയെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ രാജ്യസഭയിലെ എല്ലാ അംഗങ്ങളും കൈകോർത്ത് പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു സഭകള്‍ക്കും രാഷ്ട്ര നിര്‍മാണത്തില്‍ കൃത്യമായ പങ്കുണ്ട്. എന്നാല്‍ 1954ല്‍ തന്നെ നാമനിര്‍ദ്ദേശത്തെ സംബന്ധിച്ച കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ രൂപപ്പെട്ടിരുന്നു. 1971മുതല്‍ 1980 വരെയുള്ള എല്ലാ വര്‍ഷത്തിലും ഇത്തരം എതിര്‍പ്പുകള്‍ രാജ്യത്ത് ഉണ്ടായിരുന്നു. ഇരു സഭകളും തമ്മില്‍ പല സമയങ്ങളിലും അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പാര്‍ലമെന്‍റിന്‍റെ അന്തസ്സും ബഹുമാനവും കാത്തു സൂക്ഷിക്കുന്ന പ്രതിനിധികള്‍ അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാറാണ് പതിവ്. പാര്‍ലമെന്‍റിന്‍റെ അന്തസും അഭിമാനവും ഉയര്‍ത്തി പിടിച്ചില്ലെങ്കില്‍ അതിന്‍റെ അന്തിമ ഫലം രാജ്യത്തിന്‍റെ പതനമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുവരുന്നത് ഇത്തരം മൂല്യങ്ങള്‍ ഇല്ലാതാകുന്നതാണ്. ചര്‍ച്ച കൈവിട്ടുപോയ ഒരു സമയത്ത് മുന്‍ സ്പീക്കറായിരുന്ന ശങ്കര്‍ ദയാല്‍ ശര്‍മ്മ കരയേണ്ടി വന്ന സാഹചര്യത്തിനും സഭ സാക്ഷിയായിരുന്നു. ചര്‍ച്ച നിയന്ത്രിക്കാന്‍ കഴിയാതെ വന്നതാണ് അദ്ദേഹത്തിന്‍റെ കണ്ണുനിറയാന്‍ കാരണമായത്. 1969-ല്‍ പാര്‍ലമെന്‍റില്‍ എത്തിയതു മുതല്‍ പി.വി നരസിംഹ റാവുവിനെ പേലെയുള്ള പാര്‍ലമെന്‍റ് അംഗങ്ങളില്‍ നിന്നും ഏറെ കാര്യങ്ങള്‍ പഠിക്കാനായെന്ന് പ്രണബ് മുഖര്‍ജി ഒരിക്കല്‍ പറയുകയുണ്ടായി. പ്രസംഗത്തിലെ കഴിവുകൊണ്ട് അടല്‍ ബിഹാരി വാജ്പേയും വ്യക്തിത്വത്തിലെ മഹിമകൊണ്ട് മധു ലിമയേയും ഡോ നാഥ്പായിയും കൂടാതെ പീലു മോദി, ഇന്ദ്രജിത്ത് ഗുപ്ത എന്നിവരും തന്നെ സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ പോലും ഇന്ന് പാര്‍ലമെന്‍റിന്‍റെ സഭകളില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. മിക്ക ചർച്ചകളും രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് നടക്കുന്നത്. അത് എപ്പോഴും ഗുണകരമായ ഫലം നൽകില്ല. സംവാദം, മാന്യത, തീരുമാനം എന്നിവ സൂചിപ്പിക്കുന്ന 3-ഡി മാര്‍ഗ്ഗത്തിലുടെ പ്രവർത്തിക്കാനാണ് പാർലമെന്‍റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് പുറത്തു പോകുന്ന ചില ചര്‍ച്ചകള്‍ സഭയുടെ പ്രവര്‍ത്തനത്തെ തെറ്റായ രീതിയിലേക്ക് നയിക്കുന്നുണ്ട്. ഇത് ഇരു സഭകളുടേയും പ്രവര്‍ത്തനത്തെ വിപരീതമായി ബാധിക്കുന്നുണ്ട്. ഏറ്റവും പുതിയ യോഗത്തില്‍ 35 ദിവസം കൊണ്ട് 32 ബില്ലുകളാണ് സഭ പാസാക്കിയത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ പ്രസ്താവന പ്രകാരം കഴിഞ്ഞ 17 വർഷത്തിനിടയില്‍ നടന്ന 52 സെഷനുകളിലെ ഏറ്റവും മികച്ച പ്രകടനമാണിത്. കെ.ആര്‍ നാരായണന്‍ സഭയെ കുറിച്ച് നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. സഭയിലെ ഓരോ അംഗവും ജനങ്ങളുടെ പ്രതിനിധികളാണ്. അതിനാല്‍ അവര്‍ സ്വയം അച്ചടക്കം പാലിക്കുകയും അത് പിന്‍തുടരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടന പ്രകാരം കേന്ദ്ര സര്‍ക്കാരിന് ലോക്സഭയോട് മാത്രമാണ് ഉത്തരവിദിത്വമുള്ളത്. രാജ്യസഭയില്‍ ഉത്തരം നല്‍കേണ്ട സന്ദര്‍ഭങ്ങളില്‍ പോലും അത് കേന്ദ്ര സര്‍ക്കാറിന്‍റെ നിലനില്‍പ്പിനെ ബാധിക്കാറില്ല. രാജ്യസഭയില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലാത്ത സന്ദര്‍ഭങ്ങളില്‍ അത് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും തര്‍ക്കങ്ങള്‍ക്ക് കാരണമാകാറുണ്ട്. അത്തരം സമയങ്ങളില്‍ രാജ്യസഭയില്‍ ഉന്നയിച്ച ബില്ലുകളില്‍ തീരുമാനം ഉണ്ടാകാറില്ല.
മാത്രമല്ല ഏതൊരു പാര്‍ട്ടിക്കും ജനങ്ങളില്‍ നിന്നും ആദരവും ബഹുമാനവും ലഭിക്കണമെങ്കില്‍ ജനപ്രതിനിധികള്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും മാന്യമായി പെരുമാറണം. എല്ലാ സമയത്തും പാര്‍ട്ടികൾ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് പല തവണ ഉപരാഷ്ട്രപതി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അംഗങ്ങൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം രാജ്യസഭ തന്നെ മുന്നോട്ട് വയ്ക്കുന്നു. ലോക്സഭയില്‍ നേടുന്ന വിശ്വാസത്തിന്‍റെ പിന്‍ബലത്തിലാണ് സര്‍ക്കാറിന്‍റെ നിലനില്‍പ്പ്. നല്ല ഉള്‍ക്കാഴച്ചയുള്ള നോതാക്കളായിരുന്ന ഇന്ദിര ഗാന്ധി, എച്ച്ഡി ദേവേഗൗഡ, ഗുജ്‌റാള്‍, മൻ‌മോഹൻ സിംഗ് എന്നിവര്‍ പ്രധാനമന്ത്രിമാരായതും ഇതിനാലാണ്.

2005ല്‍ സഭയിലെ അംഗങ്ങള്‍ക്കെതിരെ അഴിമതി അരോപണങ്ങളുണ്ടായി. അന്നുണ്ടായ സഭാ തര്‍ക്കത്തില്‍പെട്ട് ബില്ലുകള്‍ പാസാകുന്നത് തടസപ്പെട്ടു. ഈ സാഹചര്യത്തില്‍ അംഗങ്ങളെ സഭയില്‍ നിന്നും പുറത്താക്കുകയാണ് ഉണ്ടായത്. ഇത്തരം സാഹചര്യങ്ങളില്‍ ബ്രിട്ടന്‍ പോലുള്ള രാഷ്ട്രങ്ങള്‍ സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കാറുള്ളത്. ഇത് സഭയുടെ ശക്തി വര്‍ദ്ധിപ്പിക്കും. ദേശീയ കാര്യങ്ങളില്‍ ശക്തമായ കാഴ്ച്ചപ്പാടുള്ളവരും സമാധാനം കാത്ത് സൂക്ഷിക്കുന്നവരുമായ അംഗങ്ങളെയാണ് പാര്‍ട്ടികള്‍ സഭകളിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാറുള്ളത്.

ABOUT THE AUTHOR

...view details