ന്യുഡൽഹി : ഇന്ത്യയിലെ ജനങ്ങൾ 'ജനത കർഫ്യൂ'വിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നരേന്ദ്രമോദി ആഹ്വാനം ചെയ്ത 'ജനത കർഫ്യൂ'നോട് സഹകരിക്കണമെന്നും മഹാമാരിക്കെതിരായ ഏറ്റവും വലിയ സാമൂഹിക അകലം പാലിക്കലാക്കി ജനത കർഫ്യൂ മാറ്റണമെന്നും രാജ്‌നാഥ് സിംഗ് ജനങ്ങളോട് ആവശ്യപ്പെട്ടു. താൻ ഇന്ന് വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നതെന്നും അടിയന്തര സാഹചര്യങ്ങളിലും നിർണായക മേഖലകളിലും ജോലി ചെയ്യുന്നവരൊഴികെ എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'ജനത കർഫ്യൂ'വിനോട് സഹകരിക്കാൻ ആഹ്വാനം ചെയ്ത് രാജ്‌നാഥ് സിംഗ് - രാജ്‌നാഥ് സിംഗ്
താൻ ഇന്ന് വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നതെന്നും അടിയന്തര സാഹചര്യങ്ങളിലും നിർണായക മേഖലകളിലും ജോലി ചെയ്യുന്നവരൊഴികെ എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
എല്ലാ ജനങ്ങളും'ജനത കർഫ്യൂ'വിനോട് സഹകരിക്കണം; രാജ്‌നാഥ് സിംഗ്.
നിർണായക ഘട്ടത്തിൽ മുഴുവൻ രാജ്യത്തെയും ഒരുമിച്ച് കൊണ്ടുവന്നതിന് രാജ്‌നാഥ് സിംഗ് മോദിയെ പ്രശംസിച്ചു. കൊവിഡ്-19നെ നേരിടാൻ മോദി ഇന്ത്യയിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം മാർച്ച് 22 രാവിലെ 7 മുതൽ രാത്രി 9 വരെയാണ് രാജ്യത്ത് 'ജനത കർഫ്യൂ' ആചരിക്കുന്നത്. ഇന്ത്യയിൽ ഇതുവരെ 324 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 5പേർ മരിച്ചു.