കേരളം

kerala

ETV Bharat / bharat

രാജ്നാഥ് സിങ് ഇന്ന് കശ്മീരില്‍ - ലഡാക്കിലെ ഉന്നത സൈനികരുമായി  ചർച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കശ്മീരിന്‍റെ പ്രത്യേക പദവി പിന്‍വലിച്ചതിന് ശേഷമുള്ള രാജ്നാഥ് സിങിന്‍റെ ആദ്യ സന്ദര്‍ശനം

രാജ്നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും

By

Published : Aug 29, 2019, 9:00 AM IST

ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്ക് സന്ദർശിക്കും. ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള സിങിന്‍റെ ആദ്യ സന്ദർശനമാണിത്. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ആൾട്ടിറ്റ്യൂഡ് റിസർച്ച് സംഘടിപ്പിക്കുന്ന ഉയർന്ന പ്രദേശങ്ങളിൽ വളരാൻ അനുയോജ്യമായ വിളകളും ധാന്യങ്ങളും പ്രദർശിപ്പിക്കുന്ന വിജ്ഞാനമേള അദ്ദേഹം ഉദ്ഘാടനം ചെയ്യും.

നൂതന കാർഷിക സാങ്കേതികവിദ്യ ജനങ്ങളുമായി സംവദിക്കാനുള്ള വേദിയാണിതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രാജ്‌നാഥ് സിങ് ലഡാക്കിലെ ഉന്നത സൈനികരുമായി ചർച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details