ന്യൂഡൽഹി: പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്‌പെറുമായി ഇന്ന് ചർച്ച നടത്തും. ഇന്ത്യ-ചൈന അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങളായിരിക്കും പ്രധാനമായും ടെലിഫോണിലൂടെ ചർച്ച ചെയ്യുക. അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള മൂന്നാമത്തെ കമാന്‍ഡര്‍തല കൂടിക്കാഴ്‌ച ഇന്ന് ചുഷുളിൽ നടക്കും. ഈ മാസം ആറിന് നടന്ന ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ചയില്‍ തീരുമാനിച്ച കരാർ നടപ്പാക്കുന്നതിനെക്കുറിച്ച് ഇരു രാജ്യങ്ങളും ഇന്ന് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയുമായി രാജ്‌നാഥ് സിംഗ് ചർച്ച നടത്തും - മാർക്ക് എസ്‌പെർ
ഇന്ത്യ-ചൈന അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങളായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക. ഇന്ത്യയും ചൈനയും തമ്മിലുള്ള മൂന്നാമത്തെ കമാന്‍ഡര്‍തല കൂടിക്കാഴ്‌ച ഇന്ന് ചുഷുളിൽ നടക്കും.

ഇന്ന് നടക്കുന്ന കമാന്‍ഡര്‍തല ചർച്ചയിൽ 14 കോർപ്‌സ് കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും. അതേസമയം ചൈനീസ് സംഘത്തെ ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്‌ട് കമാൻഡർ നയിക്കും. ചൈനീസ് ഭാഗത്തുള്ള എൽഎസിയിലെ മോൾഡോയിലാണ് ഇതിനുമുമ്പുള്ള രണ്ട് കൂടിക്കാഴ്‌ചകളും നടന്നത്. ഈ മാസം 22 ന് നടന്ന രണ്ടാം ഘട്ട ചർച്ചയിൽ കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നും പിരിഞ്ഞുപോകുമെന്ന് ഇരുപക്ഷവും സമ്മതിച്ചിരുന്നു. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടമായി.