ന്യൂഡല്‍ഹി: ഷാൻഹായ് കോ- ഓപ്പറേഷൻ ഓര്‍ഗനൈസേഷൻ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ബുധനാഴ്‌ച റഷ്യയിലേക്ക് തിരിക്കും. സാമ്പത്തിക- രാഷ്‌ട്രീയ - സുരക്ഷാ സഹകരണത്തിനായി ചൈനയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച ഓര്‍ഗനൈസേഷനില്‍ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും റഷ്യയ്‌ക്കും പുറമെ അഞ്ചോളം രാജ്യങ്ങളും പങ്കാളിയാണ്.
ഷാൻഹായ് യോഗത്തിനായി രാജ്‌നാഥ് സിങ് റഷ്യയിലേക്ക് - രാജ്‌നാഥ് സിങ്
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. യോഗത്തിന് ശേഷം ചൈനീസ് പ്രതിനിധിയുമായി സാധാരണ നടത്താറുള്ള ചര്‍ച്ച ഇത്തവണയുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഷാൻഹായ് യോഗത്തിന് പുറമേ റഷ്യയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായും രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തും. ഇന്ത്യയുടെ റഷ്യയും തമ്മിലുള്ള പ്രതിരോധ കരാര്‍ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ യോഗത്തിലുണ്ടായേക്കും. ജൂണ്‍ മാസത്തിന് ശേഷം ഇത് രണ്ടാം തവണയാണ് രാജ്‌നാഥ് സിങ് റഷ്യയിലെത്തുന്നത്. നേരത്തെ വിക്‌ടറി ഡേ പരേഡില്‍ പങ്കെടുക്കാൻ ജൂണ്‍ 24ന് രാജ്‌നാഥ് സിങ് റഷ്യയിലെത്തിയിരുന്നു.