ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ മകനും ഗൗതം ബുദ്ധ നഗർ എംഎൽഎയുമായ പങ്കജ് സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധന നടത്തുകയും റിപ്പോർട്ട് പോസിറ്റീവാകുകയും ചെയ്തതായി പങ്കജ് സിങ്ങ് പറഞ്ഞു. താൻ ആശുപത്രിയിലാണെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലായവര്‍ സ്വയം നിരീക്ഷണത്തിൽ കഴിയാനും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ മകന് കൊവിഡ് സ്ഥിരീകരിച്ചു - പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്
കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധന നടത്തുകയും റിപ്പോർട്ട് പോസിറ്റീവാകുകയും ചെയ്തതായി പങ്കജ് സിങ്ങ് പറഞ്ഞു
പങ്കജ് സിങ്ങ്
ഓഗസ്റ്റിൽ ഉത്തർപ്രദേശ് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമൽ റാണി വരുൺ, സൈനിക് വെൽഫെയർ, ഹോം ഗാർഡ്സ്, പിആർഡി, സിവിൽ സെക്യൂരിറ്റി പോർട്ട്‌ഫോളിയോകൾ കൈകാര്യം ചെയ്തിരുന്ന ചേതൻ ചൗഹാൻ എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.