ഡെറാഡൂൺ: മനാലി-ലേ റൂട്ടിലെ മൂന്ന് പാലങ്ങൾ നാളെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഇവയിൽ മനാലി-ലേ റോഡിലെ 360 മീറ്റർ നീളമുള്ള ഡാർച്ച പാലവും ഉൾപ്പെടുന്നു. അതേസമയം, അടൽ ടണൽ റോഹ്താങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 3ന് ഹിമാചൽ പ്രദേശിൽ ഉദ്ഘാടനം ചെയ്യും.
മനാലി -ലേ റൂട്ടിലെ മൂന്ന് പാലങ്ങൾ രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും - രാജ് നാഥ് സിംഗ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനാലി സന്ദർശനത്തിന് മുമ്പായി രാജ്‌നാഥ് സിംഗ് നോർത്ത് പോർട്ടലിലെ ചന്ദ്ര പാലവും ദർച്ച പാലവും ഉദ്ഘാടനം ചെയ്യുമെന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) അറിയിച്ചു

നരേന്ദ്ര മോദിയുടെ മനാലി സന്ദർശനത്തിന് മുമ്പായി രാജ്‌നാഥ് സിംഗ് നോർത്ത് പോർട്ടലിലെ ചന്ദ്ര പാലവും, ദർച്ച പാലവും ഉദ്ഘാടനം ചെയ്യുമെന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) അറിയിച്ചു. അടൽ ടണൽ റോഹ്താങ്ങിന്‍റെ നോർത്ത് പോർട്ടലിൽ ചന്ദ്ര നദിക്ക് കുറുകെ 100 മീറ്റർ നീളമുള്ള പാലം ബിആർഒ ഒന്നര മാസം കൊണ്ടാണ് നിർമിച്ചത്. പാലച്ചൻ, ദാർച്ച പാലങ്ങൾ കഴിഞ്ഞയാഴ്ചയാണ് ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടിയുടെ മരണത്തെത്തുടർന്ന് പരിപാടി മാറ്റിവച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് പൊലീസ് സുരക്ഷ കർശനമാക്കി. പാരാഗ്ലൈഡിംഗ് ഉൾപ്പെടെയുള്ള സാഹസിക പ്രവർത്തനങ്ങൾ ഒക്ടോബർ 3 വരെ മനാലിയിൽ നിർത്തിവച്ചു.