മോസ്കോയിലെ വിക്‌ടറി ഡേ പരേഡ്; രാജ്‌നാഥ് സിംഗ് ഇന്ന് റഷ്യയിലേക്ക് പുറപ്പെടും
രണ്ടാം ലോക മഹായുദ്ധ മിലിട്ടറി പരേഡിൽ റഷ്യ വിജയിച്ചതിന്‍റെ ജൂൺ 24 ന് നടക്കുന്ന 75-ാം വാർഷിക ആഘോഷത്തില്‍ പങ്കെടുക്കാനാണ് പ്രതിരോധ മന്ത്രിയുടെ യാത്ര
ന്യൂഡൽഹി: മോസ്‌കോയിൽ നടക്കുന്ന വിക്‌ടറി ഡേ മിലിട്ടറി പരേഡിൽ പങ്കെടുക്കാൻ ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പുറപ്പെടും. രണ്ടാം ലോക മഹായുദ്ധ മിലിട്ടറി പരേഡിൽ റഷ്യ വിജയിച്ചതിന്‍റെ ജൂൺ 24 ന് നടക്കുന്ന 75-ാം വാർഷികത്തിൽ പങ്കെടുക്കാനാണ് പ്രതിരോധ മന്ത്രിയുടെ യാത്ര. റെഡ് സ്ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ പങ്കെടുക്കാൻ ഇന്ത്യൻ സായുധ സേനയുടെ ത്രി-സേവന സംഘം വെള്ളിയാഴ്‌ച മോസ്കോയിലേക്ക് പുറപ്പെട്ടിരുന്നു. ത്രി-സേവന സംഘത്തിലെ കേണൽ ഉൾപ്പെടെ എല്ലാ റാങ്കിലുമുള്ള 75 ഉദ്യോഗസ്ഥർ പരേഡിൽ പങ്കെടുക്കും. കൊവിഡ് പ്രതിസന്ധി കാരണം മെയ് ഒമ്പതിന് നടത്താനിരുന്ന പരേഡ് മാറ്റിവക്കുകയായിരുന്നു. മെയ് 26 ന് പ്രതിരോധ മന്ത്രി സെർജി ഷോയിഗുമായുള്ള വീഡിയോ കോൺഫറൻസിൽ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ മോസ്കോയിലെ റെഡ് സ്ക്വയറിൽ പരേഡ് നടക്കുമെന്ന് പ്രഖ്യാപിച്ചു. സൈനിക പരേഡിൽ പങ്കെടുക്കുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് പുടിൻ പ്രതിരോധ മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.