ന്യൂഡല്‍ഹി:ഇന്ത്യൻ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ഉത്പന്നങ്ങൾ ഇന്ത്യയില്‍ തന്നെ നിർമിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. നിശ്ചിത സമയപരിധിക്ക് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യില്ല. സായുധ സേനയുടെ സഹായത്തോടെ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കും. ആഭ്യന്തര ഉത്പാദനം കൂട്ടാനും തീരുമാനമായിട്ടുണ്ട്.
പ്രതിരോധ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി നിരോധനം; സുപ്രധാന പ്രഖ്യാപനവുമായി രാജ്‌നാഥ് സിംഗ്
101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിച്ചു. ഉത്പന്നങ്ങൾ ഇന്ത്യയില്‍ തന്നെ നിർമിക്കുമെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി
പ്രതിരോധ ഉത്പ്പന്നങ്ങൾക്ക് ഇറക്കുമതി നിരോധനം; സുപ്രധാന പ്രഖ്യാപനവുമായി രാജ്‌നാഥ് സിംഗ്
260 സ്കീമുകൾ മൂന്ന് സേനകൾക്കായും നിലവിലുണ്ട്. അടുത്ത ആറ് വർഷത്തിനുള്ളില്‍ നാല് ലക്ഷം കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ ഇന്ത്യയില്‍ തന്നെ നിർമിക്കും. 2024നുള്ളില്‍ ഇറക്കുമതി അവസാനിപ്പിക്കുമെന്നും നടപ്പ് സാമ്പത്തിക വർഷത്തിൽ ആഭ്യന്തര മൂലധന സംഭരണത്തിനായി 52,000 കോടി രൂപയുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിർമിക്കാനാണ് തീരുമാനമെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രഖ്യാപനം.