കൊൽക്കത്ത: നമ്മുടെ രാജ്യത്തിന്‍റെ ഒരിഞ്ച് പോലും ആർക്കും വിട്ടുകൊടുക്കാൻ ഇന്ത്യൻ സൈന്യം അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സുക്‌ന യുദ്ധസ്‌മാരകത്തിൽ ശാസ്ത്ര പൂജ നടത്തിയ ശേഷമാണ് സിംഗ് ഈ പരാമർശം നടത്തിയത്. കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
രാജ്യത്തിന്‍റെ ഒരിഞ്ച് ഭൂമി പോലും സൈന്യം ആർക്കും വിട്ടുകൊടുക്കില്ല: രാജ്‌നാഥ് സിംഗ് - ശാസ്ത്ര പൂജ
പാംഗോംഗ് തടാകത്തിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യൻ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാൻ ഇന്ത്യ 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.
![രാജ്യത്തിന്‍റെ ഒരിഞ്ച് ഭൂമി പോലും സൈന്യം ആർക്കും വിട്ടുകൊടുക്കില്ല: രാജ്‌നാഥ് സിംഗ് rajnath singh defence minister government of india shastra puja indian army രാജ്‌നാഥ് സിംഗ് പ്രതിരോധമന്ത്രി ഇന്ത്യൻ ഗവൺമെന്‍റ് ശാസ്ത്ര പൂജ ഇന്ത്യൻ സൈന്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9304724-thumbnail-3x2-rs.jpg)
"ഇന്തോ- ചൈന അതിർത്തിയിലെ സംഘർഷം അവസാനിപ്പിച്ച് സമാധാനം സംരക്ഷിക്കണമെന്നതാണ് ഇന്ത്യയുടെ ആഗ്രഹം. ഇത് ഞങ്ങളുടെ ലക്ഷ്യമാണ്, പക്ഷേ ചിലപ്പോൾ, നികൃഷ്‌ടമായ പ്രവർത്തനങ്ങൾ നടക്കുന്നു. പക്ഷേ, ഞങ്ങളുടെ ഭൂമിയുടെ ഒരിഞ്ച് പോലും എടുക്കാൻ ഞങ്ങളുടെ സൈന്യം അനുവദിക്കില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്," സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഡാർജിലിംഗിലെ സുക്‌ന വാർ മെമ്മോറിയലിൽ ടവർ ആക്രമണ റൈഫിളും സിംഗ് പരിശോധിച്ചു. അടുത്തിടെ ലഡാക്കിലെ ഇന്തോ- ചൈന അതിർത്തിയിൽ നമ്മുടെ ജവാൻമാർ ധീരമായി പ്രതികരിച്ച രീതിയെക്കുറിച്ച് ചരിത്രകാരന്മാർ സുവർണ്ണ വാക്കുകളിൽ എഴുതുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പശ്ചിമ ബംഗാളിലെയും സിക്കിമിലെയും രണ്ട് ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി പ്രതിരോധ മന്ത്രി ഡാർജിലിംഗിലെ സുക്‌നയിലെ 33 കോർപ്‌സിന്‍റെ ആസ്ഥാനം സന്ദർശിക്കുകയും കിഴക്കൻ മേഖലയിലെ സാഹചര്യങ്ങളും തയാറെടുപ്പുകളും അവലോകനം ചെയുകയും ദസറ ദിനത്തിൽ സൈനികരെ അഭിവാദ്യം ചെയുകയും ചെയ്‌തു. സന്ദർശന വേളയിൽ ബിആർഒ ഇൻഫ്രാസ്ട്രക്‌ചർ പ്രോജക്റ്റ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ത്യയും ചൈനയും ഈ വർഷം ഏപ്രിൽ -മെയ് മുതൽ ഏറ്റുമുട്ടലിലാണ്. പാംഗോംഗ് തടാകത്തിലെയും സമീപ പ്രദേശങ്ങളിലെയും ഇന്ത്യൻ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കാൻ ആദ്യം സൈന്യത്തെ നീക്കിയ ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാൻ ഇന്ത്യ 60,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.