ന്യുഡൽഹി: കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര കാബിനറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിനെ നാല് കമ്മിറ്റികളില്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ മാറ്റം. നേരത്തെ കാബിനറ്റ് കമ്മിറ്റി പ്രഖ്യാപിച്ചപ്പോള്‍ രാജ്നാഥ് സിങിനെ രണ്ട് കമ്മിറ്റികളില്‍ മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. അതേ സമയം പുതുതായി രൂപീകരിച്ച രണ്ട് സാമ്പത്തികകാര്യ കമ്മിറ്റികള്‍ ഉള്‍പ്പടെ എട്ട് കമ്മിറ്റികളിലും ആഭ്യന്തര മന്ത്രി അമിത്ഷാ ഉള്‍പ്പെടുകയും ചെയ്തു. മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധ മന്ത്രിയെ രാഷ്ട്രീയകാര്യ കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്താത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. രാജ്നാഥ്സിങ് രാജിക്കൊരുങ്ങിയതായി പോലും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കമ്മിറ്റികളുടെ പുനഃസംഘടന. പുതിയ മാറ്റത്തോടെ രാജ്നാഥ് സിങ് ആറ് കമ്മിറ്റികളില്‍ അംഗമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആറ് കമ്മിറ്റികളിലാണ് അംഗമായുള്ളത്.
കാബിനറ്റ് കമ്മിറ്റിയില്‍ വീണ്ടും മാറ്റം; രാജ്നാഥ് സിങ് നാല് കമ്മിറ്റിയില്‍ കൂടി - ഉപസമിതി
മന്ത്രിസഭയിലെ രണ്ടാമനായ പ്രതിരോധ മന്ത്രിയെ രാഷ്ട്രീയകാര്യ കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്താത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പുതിയ മാറ്റത്തോടെ രാജ്നാഥ് സിങ് ആറ് കമ്മിറ്റികളില്‍ അംഗമായി
വിവാദം കത്തി : രാജ്നാഥ് സിങ്ങിനെ ആറ് ഉപസമിതികളിൽ ഉള്‍പെടുത്തി
രാഷ്ട്രീയകാര്യം, പാർലമെന്‍ററികാര്യം, നിക്ഷേപവും വളർച്ചയും, തൊഴിലും നൈപുണ്യവികസനവും എന്നീ സമിതികളിലാണ് രാജ്നാഥ് സിങിനെ പുതിയതായി ഉള്‍പെടുത്തിയത്. നിയമനകാര്യം, സർക്കാർ മന്ദിരങ്ങളിലെ താമസം, സാമ്പത്തിക കാര്യം, പാർലമെന്ററികാര്യം, രാഷ്ട്രീയകാര്യം, സുരക്ഷ, നിക്ഷേപവും വളർച്ചയും, തൊഴിലും നൈപുണ്യ വികസനവും എന്നിങ്ങനെ എട്ട് കാബിനറ്റ് കമ്മിറ്റികളാണ് രണ്ടാം മോദി സര്‍ക്കാറിലുള്ളത്.
Last Updated : Jun 7, 2019, 10:45 AM IST