കേരളം

kerala

ETV Bharat / bharat

രാജ്‌നാഥ് സിങ് ദക്ഷിണ കൊറിയയിലേക്ക് - രാജ്നാഥ് സിംഗ് ദക്ഷിണകൊറിയയിലേക്ക്

ഇന്ത്യ-ദക്ഷിണ കൊറിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് രാജ്‌നാഥ് സിങ്

രാജ്നാഥ് സിംഗ് ദക്ഷിണകൊറിയയിലേക്ക്

By

Published : Sep 4, 2019, 2:41 PM IST

സിയോൾ:ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ജപ്പാനിലെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇനി സിയോളിലേക്ക് പോകും.

അഞ്ച് ദിവസത്തെ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന്‍റെ രണ്ടാം ഘട്ടമാണിത്. ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ ഇടപാടുകള്‍ കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിയോൾ സന്ദർശനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാക്കുമെന്ന് രാജ്‌നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.

ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രി ജിയോങ് ക്യോങ്-ഡൂവുമായി രാജ്നാഥ് സിങ് ചർച്ച നടത്തും. പ്രധാനമന്ത്രി ലീ നക്-യോണിനെയും ഫോണിൽ വിളിക്കും. പ്രതിരോധ വിഭാഗത്തിലെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ സിഇഒയുടെ ഫോറവും തുടർന്ന് ബിസിനസ്-ടു-ഗവൺമെന്‍റ് (ബി 2 ജി) മീറ്റിങും നടക്കും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details