കേരളം

kerala

ETV Bharat / bharat

രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍; ആദ്യ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് കൈമാറും - Rajnath arrives in France

വിമാനങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി രാജ്‌നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും

രാജ്നാഥ് സിങ് ഫ്രാന്‍സില്‍; ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് കൈമാറും

By

Published : Oct 8, 2019, 3:12 AM IST

ന്യൂഡല്‍ഹി: ആദ്യ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സിലെത്തി. 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായാണ് ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. വിമാനങ്ങള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി രാജ്‌നാഥ് സിങ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ചടങ്ങില്‍ ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും.
റഫാല്‍ കരാറിലെ യുദ്ധവിമാനങ്ങളില്‍ ആദ്യത്തേതാണ് പ്രതിരോധ മന്ത്രി ഇന്ന് ഏറ്റുവാങ്ങുന്നത്. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ആദ്യ റാഫേല്‍ വിമാനം ഇന്ത്യ സ്വകരിക്കാനൊരുങ്ങുന്നത്. ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനില്‍ നിന്നാണ് ഇന്ത്യ 36 റഫാല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ വാങ്ങുന്നത്. 15. 27 മീറ്ററാണ് റഫാല്‍ വിമാമനത്തിന്‍റെ നീളം. മണിക്കൂറില്‍ 1912 കിലോമീറ്ററാണ് ഇതിന്‍റെ വേഗം.

ABOUT THE AUTHOR

...view details