ന്യൂഡൽഹി:ആഭ്യന്തര സൈനിക സ്ഥാപനങ്ങൾക്ക് 400 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് അംഗീകാരം നൽകി. തദ്ദേശീയമായി വികസിപ്പിച്ച സൈനിക ഹാർഡ്‌വെയറുകളുടെ പരീക്ഷണാർഥമാണ് പദ്ധതി. അഞ്ചുവർഷമാണ് പദ്ധതിയുടെ കാലാവധി. പദ്ധതി പ്രകാരം 75 ശതമാനം വരെ സർക്കാർ ധനസഹായം ഗ്രാന്‍റ് ഇൻ എയ്ഡ് രൂപത്തിൽ നൽകും. ചെലവിന്‍റെ ബാക്കി 25 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരുകളും വഹിക്കണം. പദ്ധതി നടപ്പിലാക്കുന്നതിനായി സജ്ജീകരിക്കേണ്ട പ്രത്യേക വാഹനങ്ങൾ കമ്പനി ആക്റ്റ് 2013 പ്രകാരം രജിസ്റ്റർ ചെയ്യണം.
ആഭ്യന്തര പ്രതിരോധ വികസനത്തിനുള്ള പദ്ധതിക്ക് രാജ് നാഥ് സിങ്ങ് അംഗീകാരം നൽകി
പദ്ധതി പ്രകാരം 75 ശതമാനം വരെ സർക്കാർ ധനസഹായം ഗ്രാന്‍റ് ഇൻ എയ്ഡ് രൂപത്തിൽ നൽകും. ചെലവിന്‍റെ ബാക്കി 25 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരുകളും വഹിക്കണം.
നിലവിൽ ആഗോളതലത്തിൽ സൈനിക ഹാർഡ്‌വെയർ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പദ്ധതിയിലൂടെ ഇന്ത്യയെ പ്രതിരോധ ഉൽപാദന കേന്ദ്രമാക്കി മാറ്റുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യയുടെ പ്രതിരോധ ചെലവ് 2019ൽ 71.1 ബില്യൺ യുഎസ് ഡോളറാണ്. ഇത് യുഎസിനും ചൈനയ്ക്കും ശേഷം മൂന്നാമത്തെ ഉയർന്ന നിരക്കാണ്. ആഗോള പ്രതിരോധ സംവിധാനത്തിൽ മുൻ നിരയിൽ നിൽക്കുന്നവരുമായി സഹകരിച്ച് ഇന്ത്യയിൽ അന്തർവാഹിനികൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയ പ്രധാന സൈനിക സംവിധാനങ്ങൾ നിർമിക്കുന്നതിന് തിരഞ്ഞെടുത്ത സ്വകാര്യ സ്ഥാപനങ്ങളെ നിയോഗിക്കേണ്ട ഒരു നയമാണ് 2017 ൽ സർക്കാർ കൊണ്ടുവന്നത്.