കേരളം

kerala

ETV Bharat / bharat

രാജീവ് ഗാന്ധി വധം; ദയാവധത്തിന് അപേക്ഷ നല്‍കി പ്രതികള്‍ - Rajiv Gandhi murder

ദയാവധം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വർ പ്രതാപ് സാഹിക്കും നളിനി ശ്രീഹരനും ഭർത്താവ് വി. ശ്രീഹരനും കത്ത് അയച്ചതായി ജയിൽ വൃത്തങ്ങൾ അറിയിച്ചു

രാജീവ് ഗാന്ധി കൊലപാതകികൾ  ദയാവധം  നളിനി ശ്രീഹരന്‍  Rajiv Gandhi murder  mercy killing
രാജീവ് ഗാന്ധി കൊലപാതകികൾ ദയാവധത്തിനായി അപേക്ഷിക്കുന്നു

By

Published : Dec 2, 2019, 10:37 AM IST

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ കുറ്റവാളികളായ നളിനി ശ്രീഹരനും ഭർത്താവ് വി. ശ്രീഹരന്‍ എന്ന മുരുകനും ദയാവധം നല്‍കണമെന്ന് ആവശ്യം. ദയാവധം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അമ്രേശ്വർ പ്രതാപ് സാഹിക്കും കത്ത് അയച്ചതായി ജയിൽ വൃത്തങ്ങൾ അറിയിച്ചു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് നളിനി ഉൾപ്പടെ ആറ് പേരെയാണ് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. 1991 മെയ് ഇരുപത്തിയൊന്നിന് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാജീവ് ഗാന്ധി ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു.

ABOUT THE AUTHOR

...view details