രാജാവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോൾ - രാജാവ് ഗാന്ധി വധക്കേസ്
അസുഖമുള്ള പിതാവിനെ പരിചരിക്കുന്നതിനായിട്ടാണ് ഒരു മാസത്തെ പരോൾ നൽകിയത്.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന് ഒരു മാസത്തെ പരോൾ അനുവദിച്ചു. അസുഖമുള്ള പിതാവിനെ പരിചരിക്കുന്നതിനായിട്ടാണ് 1982 ലെ തമിഴ്‌നാട് സസ്പെൻഷൻ ഓഫ് സെന്‍റ്സ് റൂൾസ് അനുസരിച്ച് കോടതി പരോൾ അനുവദിച്ചത്. 1991 മുതൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ 76 കാരനായ പിതാവ് ജ്ഞാനശേഖരന്‍റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് പരോൾ അപേക്ഷ നൽകിയത്. 2017നാണ് ഇതിനു മുൻപ് പേരറിവാളന് പരോൾ ലഭിച്ചത്. 1991 ലാണ് രാജീവ് ഗാന്ധി വധക്കേസില്‍ പേരരിവാളന്‍ ജയിലിലാകുന്നത്. 2014ല്‍ പേരറിവാളന്‍റെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു.