കേരളം

kerala

ETV Bharat / bharat

രാജീവ് ഗാന്ധി വധക്കേസ്: പരോള്‍ അവസാനിച്ച് പ്രതി നളിനി ജയിലിലേക്ക് മടങ്ങി - രാജീവ് ഗാന്ധി വധക്കേസ്: പരോള്‍ അവസാനിച്ച് പ്രതി നളിനി ജയിലിലേക്ക്

പരോള്‍ നീട്ടിത്തരാനുള്ള നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയതോടെയാണ് 51 ദിവസത്തെ പരോള്‍ അവസാനിപ്പിച്ച് നളിനി ജയിലില്‍ തിരികെ എത്തുന്നത്

നളിനി

By

Published : Sep 15, 2019, 11:28 PM IST

ചെന്നൈ: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍റെ പരോള്‍ കാലാവധി അവസാനിച്ചു. പരോള്‍ നീട്ടിത്തരാനുള്ള നളിനിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി നിഷേധിച്ചതോടെയാണ് 51 ദിവസത്തെ പരോള്‍ കഴിഞ്ഞ് നളിനി ജയിലില്‍ തിരികെ എത്തുന്നത്. വൈകുന്നേരം 3.30 ഓടെ സതുവാച്ചാരിയിലെ വീട്ടിൽ നിന്ന് പൊലീസ് സുരക്ഷയോടെയാണ് തോറപ്പടിയിലെ സ്ത്രീകൾക്കായുള്ള പ്രത്യേക ജയിലിലേക്ക് നളിനിയെ കൊണ്ടുപോയത്.

ഒക്‌ടോബര്‍ 15 വരെ പരോൾ നീട്ടിത്തരാൻ ആവശ്യപ്പെട്ട് നളിനി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇപ്പോള്‍ തന്നെ അനുവദിച്ചതിലും മൂന്ന് ആഴ്‌ച അധികം പരോൾ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. ജസ്റ്റിസ് സുന്ദ്രേഷ്, ജസ്റ്റിസ് ആര്‍.എം.ടി ടീക്കാരമണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നളിനിയുടെ ഹര്‍ജി തള്ളിയത്. പരോള്‍ കാലയളവില്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ സതുവച്ചാരിയിലാണ് ഇവര്‍ താമസിച്ചത്. ജൂലൈ 25നാണ് നളിനിക്ക് പരോൾ അനുവദിച്ചത്. അതിനുശേഷം ഓഗസ്റ്റില്‍ മകളുടെ കല്യാണ ആവശ്യങ്ങൾക്കായി പരോൾ നീട്ടി നല്‍കിയിരുന്നു. 27 വർഷത്തെ ജയിൽ വാസത്തിനിടെ നളിനിക്ക് രണ്ട് തവണ പരോൾ ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details