രാജീവ് ഗാന്ധി വധം; പേരറിവാളന്‍റെ പരോള്‍ നീട്ടി - Rajiv Gandhi assassination
നവംബര്‍ പന്ത്രണ്ടിനാണ് പേരറിവാളന് ഒരു മാസത്തെ പരോള്‍ നല്‍കിയത്
രാജീവ് ഗാന്ധി വധം: പേരറിവാളന്‍റെ പരോള്‍ നീട്ടി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ കഴിയുന്ന പേരറിവാളന്‍റെ പരോള്‍ കാലാവധി നീട്ടി. അസുഖ ബാധിതനായ പിതാവിനെ പരിപാലിക്കണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു പരോള്‍. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് ഒരു മാസത്തെ പരോള്‍ ലഭിച്ചത്. കുടുംബത്തിന്‍റെ അപേക്ഷ പരിഗണിച്ച് പരോള്‍ കാലാവധി ഒരു മാസം കൂടി നീട്ടി നല്‍കാനാണ് തീരുമാനം.