കേരളം

kerala

ETV Bharat / bharat

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി നിരാഹാര സമരം അവസാനിപ്പിച്ചു - Rajiv Gandhi Assasination case

ശിക്ഷാ കാലാവധി കുറച്ച് ജയിലിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി നിരാഹാര സമരം അവസാനിപ്പിച്ചു

By

Published : Nov 5, 2019, 7:35 PM IST

വെല്ലൂർ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി വെല്ലൂർ ജയിലിൽ തുടങ്ങിയ നിരാഹാര സമരം അവസാനിപ്പിച്ചു. ശിക്ഷാ കാലാവധി കുറച്ച് ജയിലിൽ നിന്ന് വിടുതൽ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജയിലധികൃതർക്കയച്ച കത്തിൽ താനും ഭർത്താവ് മുരുകനും 28 വർഷമായി ജയിൽശിക്ഷ അനുഭവിക്കുകയാണെന്ന് നളിനി പറയുന്നു. ഇക്കാര്യമുന്നയിച്ച് നിരവധി തവണ അധികൃതർക്ക് കത്തുകളയച്ചു. ജയിൽ അധികൃതരുടെ അഭ്യർത്ഥന പ്രകാരമാണ് നിരാഹാര സമരം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

ABOUT THE AUTHOR

...view details